News
മലയാളത്തിനെ വെല്ലുമോ ചിരഞ്ജീവിയുടെ ‘ലൂസിഫര്‍’? ചിത്രം ഒരുക്കുന്നത് ഈ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍; ആകാക്ഷയോടെ ആരാധകര്‍
മലയാളത്തിനെ വെല്ലുമോ ചിരഞ്ജീവിയുടെ ‘ലൂസിഫര്‍’? ചിത്രം ഒരുക്കുന്നത് ഈ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍; ആകാക്ഷയോടെ ആരാധകര്‍
മോളിവുഡ് സിനിമ പ്രേക്ഷകര്‍ വലിയ ആഘോഷമാക്കിയ ചിത്രമായിരുന്നു നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം. മോഹന്‍ലാലിന്റെ ഒരു മാസ് ചിത്രമായ ലൂസിഫര്‍ അതുവരെയുള്ള സിനിമ റെക്കോഡുകള്‍ മാറ്റി മറിക്കുകയായിരുന്നു. മലയാളത്തില്‍ തിയേറ്ററുകള്‍ ആഘോഷമാക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവിയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നതും ആദ്ദേഹം തന്നെയാണ്. ഇപ്പോഴിത തെലുങ്ക് ലൂസിഫറിനെ കുറിച്ചുളള സുപ്രധാന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. തമിഴില്‍ തനി ഒരുവന്‍, ജയം, വേലൈക്കാരന്‍ എന്നീ ്ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഒരുക്കുന്നത്. കൊനിഡെല നിര്‍മ്മാണ കമ്പനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിരഞ്ജീവി ലൂസിഫര്‍ റീമേക്കില്‍ ജോയിന്‍ ചെയ്യുക. തുടക്കത്തില്‍ പ്രഭാസ് ചിത്രമായ സാഹോയുടെ സംവിധായകന്‍ സുജിത്തിന്റെ പേരായിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സുജിത്ത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തെലുങ്ക് സംവിധായകന്‍ വി.വി വിനായക് ലൂസിഫര്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. തെലുങ്കിലൂടെ സിനിമ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ച് സംവിധായകനാണ് മോഹന്‍രാജ എന്ന ജയം രാജ. ഹനുമാന്‍ ജംഗ്ഷന്‍ ആണ് അദ്ദേഹത്തിന്‍രെ ആദ്യ ചിത്രം. മലയാളത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.
തന്റെ ശൈലിക്ക് ചേരുന്ന സിനിമയാണെന്നും, മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പെന്നും ചിരഞ്ജീവി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെലുങ്ക് പതിപ്പില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ റോളില്‍ റഹ്മാനും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് റോളിലേയ്ക്ക് വിജയ് ദേവര്‍കൊണ്ടയേയും മറ്റു കഥാപാത്രങ്ങളായി ജഗപതി ബാബു, ഖുഷ്ബു തുടങ്ങിയവരെയും ചിത്രത്തിനായി സമീപിച്ചിരുന്നു. മുന്‍നിര താരങ്ങളെ ലഭിക്കാത്തത് ചിരഞ്ജീവിയില്‍ നിരാശയുണ്ടാക്കിയെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താരങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ടോളിവുഡ് സിനിമാ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും ലൂസിഫറിന്റെ തെലുങ്കിനായി കാത്തിരിക്കുകയാണ്.
