Malayalam
രണ്ട് തലമുറയ്ക്കൊപ്പം എവര്‍ഗ്രീനായി മമ്മൂക്ക; ഇനി ഒരു ആഗ്രഹം കൂടി ബാക്കിയുണ്ടെന്ന് സുപ്രിയ
രണ്ട് തലമുറയ്ക്കൊപ്പം എവര്‍ഗ്രീനായി മമ്മൂക്ക; ഇനി ഒരു ആഗ്രഹം കൂടി ബാക്കിയുണ്ടെന്ന് സുപ്രിയ
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രം കണ്ട ആവേശത്തിലാണ് ആരാധകര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് സുകുമാരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും ഇപ്പോള്‍ തനിക്കൊപ്പമുള്ള ചിത്രവുമാണ് പൃഥ്വി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. രണ്ട് തലമുറയിലെ പ്രധാന താരങ്ങള്‍ക്കൊപ്പമുള്ള മലയാളികളുടെ പ്രിയനടന്റെ ചിത്രം ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമന്റുകള്‍ നല്‍കിയിട്ടുണ്ട്. മകള്‍ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. സിനിമാ കുടുംബത്തിലെ പുതിയ തലമുറയിലെ ഇളമുറക്കാരിക്കൊപ്പം മെഗാസ്റ്റാറിന്റെ ചിത്രം ഉടന്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരാധകരും പറയുന്നു.
പൃഥ്വി പങ്കുവച്ച ചിത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ അന്തരമുണ്ടെങ്കിലും അതില്‍ മായാതെ നില്‍ക്കുന്നത് മമ്മൂട്ടിയുടെ സൗന്ദര്യവും യൗവനവും മാത്രമാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നിരവധി ചിത്രങ്ങളില്‍ സുകുമാരനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ഇതില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിലാണ് അഭിനയിച്ചത്.
മമ്മൂട്ടിയുടേതായി മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മ പര്‍വ്വത്തിലൂടെ ഒന്നിക്കുന്നത്. ബിഗ് ബിയായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണിത്.
ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. നടിമാരായ നസ്രിയ ഫഹദ്, ജ്യോതിര്‍മയി എന്നിവര്‍ ചേര്‍ന്നാണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. മമ്മൂട്ടിക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തിലെത്തുന്നത്. തെലുങ്ക് താരം അനസൂയയാണ് മെഗാസ്റ്റാറിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിത തന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിനെ കുറിച്ച് നടി വെളിപ്പെടുത്തുകയാണ്. കൗമുദി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
