Malayalam
നീളന്‍ ഡയലോഗുകള്‍, പത്ത് പന്ത്രണ്ട് ടേക്കുകള്‍ എടുക്കേണ്ടി വന്ന ശേഷം ഒറ്റ ടേക്കില്‍ ഓക്കെ ആക്കി; അനുഭവം പറഞ്ഞ് ബാബുരാജ്
നീളന്‍ ഡയലോഗുകള്‍, പത്ത് പന്ത്രണ്ട് ടേക്കുകള്‍ എടുക്കേണ്ടി വന്ന ശേഷം ഒറ്റ ടേക്കില്‍ ഓക്കെ ആക്കി; അനുഭവം പറഞ്ഞ് ബാബുരാജ്
ബാബു രാജ് എന്ന നടനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. അടുത്തിടെയാണ് ബാബുരാജ് തന്നെ സംവിധാനം ചെയ്ത ബ്ലാക്ക് കോഫി എന്ന ചിത്രം പുറത്തിറങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ട നടന്ന ഒരഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം നടന്‍ വെളിപ്പെടുത്തിയിരുന്നു.
മോഹന്‍ലാലിന്റെ പ്രജ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് ബാബുരാജ് പങ്കുവെച്ചത്. അനുഭവം മറക്കാന്‍ കഴിയില്ലെന്ന് നടന്‍ പറയുന്നു. സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ കരുതിയത് ഒന്നോ രണ്ടോ സീനിന് വേണ്ടി മാത്രം വിളിക്കുന്നതാണ് എന്നാണ്.
പക്ഷേ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഫുള്‍ സ്‌ക്രിപ്റ്റ് എടുത്തു എന്റെ കയ്യില്‍ തന്നു. ഞാന്‍ തന്നെയാണല്ലോ അതെന്ന് എന്റെ നെയിം ബോര്‍ഡ് നോക്കിയപ്പോഴാണ് വിശ്വസിച്ചത്. എനിക്ക് അത്രയും നീളന്‍ ഡയലോഗ് സിനിമയില്‍ പറഞ്ഞു വശമില്ല. അതിനാല്‍ തന്നെ പന്ത്രണ്ടോളം ടേക്കുകള്‍ ആയപ്പോഴാണ് ജോഷി സര്‍ വലിയ തൃപ്തിയില്ലാത്ത അത് ഒകെ പറഞ്ഞത്. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു.
ഞാന്‍ ആ ഡയലോഗ് തന്നെ രാത്രിയില്‍ ഇരുന്ന് കാണാതെ പഠിച്ചു. അടുത്ത ദിവസം ജോഷി സര്‍ വീണ്ടും ടേക്കിന് പോയാല്‍ ഈസിയായി പറയാന്‍ വേണ്ടിയിട്ടായിരുന്നു എന്റെ പ്രയത്നം. ബാബുരാജ് പറയുന്നു. ഞാന്‍ വിചാരിച്ചത് പോലെ തന്നെ നടന്നു. ആദ്യ ടേക്കില്‍ തന്നെ ഓക്കെ പറഞ്ഞു. അത് എനിക്ക് വല്ലാത്ത ഒരനുഭവമായിരുന്നു. സിനിമാ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.