Connect with us

തന്റെ ഗാനത്തിന് ശബ്ദമായി കേരളത്തിന്റെ വാനമ്പാടി; സര്‍പ്രൈസില്‍ കണ്ണു നിറഞ്ഞ് ശാന്തി

Malayalam

തന്റെ ഗാനത്തിന് ശബ്ദമായി കേരളത്തിന്റെ വാനമ്പാടി; സര്‍പ്രൈസില്‍ കണ്ണു നിറഞ്ഞ് ശാന്തി

തന്റെ ഗാനത്തിന് ശബ്ദമായി കേരളത്തിന്റെ വാനമ്പാടി; സര്‍പ്രൈസില്‍ കണ്ണു നിറഞ്ഞ് ശാന്തി

കേളത്തിന്റെ വാനമ്പാടി ചിത്രയുടെ ഗാനാലാപനത്തില്‍ കരയുന്ന അംഗവൈകല്യമുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആലപ്പുഴയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഹൗസ്‌ബോട്ട് യാത്രയ്ക്കിടെയായിരുന്നു സംഭവം. ചെട്ടികുളങ്ങര സ്വദേശിയായ ശാന്തി സഹദേവനാണ് താന്‍ എഴുതിയ ഒരു ഗാനം ഏറെ ആരാധിക്കുന്ന ചിത്രയുടെ ശബ്ദത്തില്‍ കേള്‍ക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഈ സര്‍പ്രൈസ് നല്‍കിയത് ആകട്ടെ, സംഗീത സംവിധായകന്‍ കൈലാസ് മേനോനും.

സമൂഹമാധ്യമ കൂട്ടായ്മയായ കെയര്‍ ആന്‍ഡ് ഫാമിലി, ശാന്തി ഉള്‍പ്പെടെ പതിനഞ്ച് ഭിന്നശേഷിക്കാര്‍ക്കായാണ് ഹൗസ്‌ബോട്ട് യാത്ര സംഘടിപ്പിച്ചത്. ആദ്യമായിട്ടായിരുന്നു ഇവര്‍ ഹൗസ് ബോട്ടില്‍ കയറിയത്. കെയര്‍ ആന്‍ഡ് ഫാമിലി പ്രവര്‍ത്തകനായ ശ്യാമില്‍ നിന്ന് അപ്രതീക്ഷിമായി ശാന്തിയുടെ പാട്ട് കേള്‍ക്കാനിടയായ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ചിത്ര ചേച്ചിയെ പാട്ട് കേള്‍പ്പിക്കുകയായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ എന്ന സിനിമയുടെ റെക്കോര്‍ഡിംഗിന് ചെന്നൈയിലെ സ്റ്റുഡിയോയില്‍ ചെന്നപ്പോഴായിരുന്നു കെ.എസ്.ചിത്രയോട് ഇക്കാര്യം കൈലാസ് സൂചിപ്പിച്ചത്.

’15 വര്‍ഷമായുള്ള എന്റെ സിനിമാ സംഗീത ജീവിതത്തില്‍ ആദ്യമായി ചിത്ര ചേച്ചി എന്റെ സംഗീതത്തില്‍ പാടുകയാണ്. ഇത്രയും വര്‍ഷങ്ങളായി സംഗീത രംഗത്തു പ്രവര്‍ത്തിക്കുന്ന ആളായിട്ടും എന്റെ പാട്ട് ചിത്ര ചേച്ചി പാടുന്നത് ഞാന്‍ വളരെ വലിയ കാര്യമായാണ് കാണുന്നത്. എന്റെ പാട്ടിന് ചിത്ര ചേച്ചി ശബ്ദമായത് എനിക്കൊരുപാട് സന്തോഷം നല്‍കുന്നുവെങ്കില്‍ ശാന്തി എത്രമാത്രം സന്തോഷിക്കുന്നുെവന്ന് ഊഹിക്കാമല്ലോ’ എന്നാണ് കൈലാസ് പറയുന്നത്. ഹൗസ്‌ബോട്ട് യാത്രയില്‍ ഗസ്റ്റായി എത്തിയ സമയത്താണ് കൈലാസ് ചിത്ര ചേച്ചിയുടെ പാട്ട് വിഡിയോ ശാന്തിയെയും മറ്റുള്ളവരെയും കാണിച്ചത്. വീഡിയോ കണ്ടപ്പോള്‍ ശാന്തി കരയുകയായിരുന്നു. ആ സന്തോഷം കണ്ട് കൂടെയുള്ളവരും കരഞ്ഞുപോയി. കൈലാസ് തന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് വീഡിയോ പങ്കുവെച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top