Malayalam
സോഷ്യല്‍ മീഡിയ ചോദിക്കുന്നു…ഈ യുവതാരം ആരാണെന്ന് മനസ്സിലായോ? കമന്റുകളുമായി ആരാധകര്‍
സോഷ്യല്‍ മീഡിയ ചോദിക്കുന്നു…ഈ യുവതാരം ആരാണെന്ന് മനസ്സിലായോ? കമന്റുകളുമായി ആരാധകര്‍
നാടന്‍ വേഷത്തില്‍ ഫോണും നോക്കിയിരിക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചര്‍ച്ചയാകാന്‍ കാരണവും ഉണ്ട്. ആ ഇരിക്കുന്നത് മലയാള സിനിമയിലെ തന്നെ ഒരു യുവനടനാണ്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ടൊവിനോ തോമസ് ആണ് ചിത്രത്തിലുള്ളത്.
താരത്തെ പലര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ‘ഇത് ആരാണെന്നു മനസ്സിലായെങ്കില്‍ കമന്റ് ചെയ്യൂ’ എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ചിത്രത്തിന് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ടോവിനോ ആരാധകരുമായി പങ്ക് വെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ ഭാര്യ ലിഡിയ നിക്കോണിന്റെ ഡിഎസ്എല്‍ആര്‍ ക്യാമറ സമ്മാനമായി നല്‍കിയത് വൈറലായിരുന്നു.
ടോവിനോയുടെ ത്രില്ലര്‍ മൂവിയായ ഫോറന്‍സിക് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. മികച്ച തുകയ്ക്കാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം ഇവര്‍ സ്വന്തമാക്കിത് നായകന്‍ ഒഴിച്ച് മറ്റ് താരങ്ങളുടെയോ അണിയറപ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
