Malayalam
വീണ്ടും ചര്‍ച്ചയായി സൂര്യയുടെ അഭിനയ മികവ്; സുരറൈ പൊട്രിലെ ഡിലീറ്റഡ് സീനുകള്‍ പുറത്ത് വിട്ടു
വീണ്ടും ചര്‍ച്ചയായി സൂര്യയുടെ അഭിനയ മികവ്; സുരറൈ പൊട്രിലെ ഡിലീറ്റഡ് സീനുകള്‍ പുറത്ത് വിട്ടു
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണില്‍ റിലീസ് ചെയ്ത സൂര്യയുടെ സുരറൈ പൊട്ര് എന്ന ചിത്രത്തിന്റെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്തത് മുതല്‍ സൂര്യയുടെ അഭിനയ മികവ് വന്‍ ചര്‍ച്ചയായിരുന്നു.
ആ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍. സിനിമയുടെ നീളം കുറക്കുന്നതിന് വേണ്ടി ഒഴിവാക്കിയ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഏകദേശം ഒരു മിനിറ്റ് നീളമുള്ള വീഡിയോയില്‍ സൂര്യയ്ക്ക് ജോലിയില്ലാത്ത സമയത്തുള്ള രംഗങ്ങളാണുള്ളത്.
വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കരയാണ്. അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ അപര്‍ണ്ണ ചെയ്തത് ബൊമ്മി എന്ന കഥാപാത്രത്തേയാണ്.
സൂര്യയുടെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്. അപര്‍ണ്ണയുടെ അഭിനയത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി വന്നത് ഉര്‍വ്വശിയായിരുന്നു. ഒരിക്കല്‍ കൂടി തന്റെ അഭിനയ മികവ് തെളിയിക്കുകയായിരുന്നു ചിത്രത്തിലൂടെ ഉര്‍വ്വശി.
അതിനിടെ ഇത്തവണ സുരറൈ പൊട്രുവും ഓസ്കാര്‍ മത്സരത്തിനുണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കൊവിഡ് സമയത്ത് തിയറ്ററുകള്‍ തുറന്നില്ലെങ്കിലും ഒടിടി റിലീസ് ചെയ്ത ചിത്രങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനാലാണ് സുരറൈ പൊട്രുവും മത്സരിക്കുന്നത്. പൊതു വിഭാഗത്തിലാണ് ചി്ത്രം ഉള്‍പ്പെട്ടിരിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥന്റെ കഥയാണ് സുരറൈ പൊട്രു പറയുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.
