Connect with us

സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചു, സുകുമാരി ചേച്ചിയെ കൊണ്ട് ചെയ്യിപ്പിച്ചത് മറ്റൊന്ന്; സംവിധായകന്‍ ഭദ്രനെക്കുറിച്ച് സേതു

Malayalam

സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചു, സുകുമാരി ചേച്ചിയെ കൊണ്ട് ചെയ്യിപ്പിച്ചത് മറ്റൊന്ന്; സംവിധായകന്‍ ഭദ്രനെക്കുറിച്ച് സേതു

സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ചു, സുകുമാരി ചേച്ചിയെ കൊണ്ട് ചെയ്യിപ്പിച്ചത് മറ്റൊന്ന്; സംവിധായകന്‍ ഭദ്രനെക്കുറിച്ച് സേതു

ഭദ്രന്‍ എന്ന സംവിധായകനെ ഓര്‍ത്തിരിക്കാന്‍ നിരവധി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടെങ്കിലും സ്ഥടികം എന്ന സിനിമ എടുത്തു പറയേണ്ടതു തന്നെയാണ്. മനസ്സില്‍ ഉദ്ദേശിക്കുന്ന ഷോട്ട് എന്ത് വില കൊടുത്തും ഫലിപ്പിച്ചെടുക്കുന്ന സംവിധായകന്മാരില്‍ ഒരാളു കൂടിയാണ് അദ്ദേഹം. സിനിമകളുടെ പിന്നാമ്പുറ കാഴ്ചകളെല്ലാം തന്നെ അറിയാന്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് മുമ്പില്‍ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ച സംഭവത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സേതു അടൂര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് യുവതുര്‍ക്കി എന്ന സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ സേതു പങ്ക് വെച്ചത്.

ഒരു വര്‍ഷത്തോളം ഷൂട്ടിങ് നീണ്ട ചിത്രമായിരുന്നു യുവതുര്‍ക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ആര്‍ട്ട് ഡയറക്ടറായ മുത്തുരാജായിരുന്നു ഈ ചിത്രത്തിന്റെയും ആര്‍ട്ട് ഡയറക്ടര്‍. ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്ന സുരേഷ് ഗോപിയ്ക്ക് കഞ്ഞി കൊടുക്കും. കീരിക്കാടന്‍ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്. അങ്ങനെ കീരിക്കാടന്‍ ജോസ് സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ തിന്നാന്‍ കൊടുക്കുന്ന രംഗമുണ്ട്. മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രന്‍ സാര്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തു. പച്ച എലിയെ തിന്നാല്‍ മതി. അത് കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ സുരേഷ് ഗോപിയെ കൊണ്ട് എലിയെ കടിച്ചു പറപ്പിച്ചു. ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചു.


മറ്റൊരു സീനില്‍ സുരേഷ് ഗോപി ജയിലില്‍ കിടക്കുമ്പോള്‍ അമ്മയായി അഭിനയിച്ച സുകുമാരി ചേച്ചി മരിക്കും. അവരെ ഒരു വീല്‍ചെയറില്‍ ഇരുത്തി അവിടെ കൊണ്ട് വന്ന് കാണിക്കും. വായിലൂടെ ഈറ്റുവാ ഒഴുകിയിട്ടുണ്ടാവും. ഷോട്ട് എടുക്കാന്‍ വേണ്ടി എല്ലാം തയ്യാറായി ഇരിക്കുമ്പോഴാണ് സംവിധായകന്‍ കട്ട് വിളിക്കുന്നത്. സുകുമാരി ചേച്ചിയുടെ വായയുടെ സൈഡിലൂടെ ഈച്ച ഇഴയണമെന്ന് പറഞ്ഞു. ഈ ലൈറ്റ് മുഴുവന്‍ കത്തിച്ച് വെച്ച് നില്‍ക്കുമ്പോള്‍ ഈച്ച വരുമോ. അവസാനം ഈച്ച വന്നിട്ട് തന്നെ ഷോട്ട് എടുത്തു. കുറേ പഞ്ചസാര ലായിനി ഒക്കെ കൊണ്ട് വന്ന് ഒഴിച്ചപ്പോള്‍ ഈച്ച വന്നു. അതിന് വേണ്ടി പ്രത്യേകം ഒരു ക്യാമറ സെറ്റ് ചെയ്തിരുന്നു. അതുവരെ സുകുമാരി ചേച്ചി അനങ്ങാതെ അവിടെ ഇരുന്നു. അങ്ങനെത്തെ ഒരു ഡയറക്ടറാണ് ഭദ്രന്‍ എന്നും സേതു പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top