Malayalam
നിരവധി ഓഫറുകള്‍ വന്നെങ്കിലും എല്ലാം മനപ്പൂര്‍വ്വം ഒഴിവാക്കി; സീരിയലിലേയ്ക്ക് തിരിച്ചു വരാത്ത കാരണം പറഞ്ഞ് ശ്രീകല
നിരവധി ഓഫറുകള്‍ വന്നെങ്കിലും എല്ലാം മനപ്പൂര്‍വ്വം ഒഴിവാക്കി; സീരിയലിലേയ്ക്ക് തിരിച്ചു വരാത്ത കാരണം പറഞ്ഞ് ശ്രീകല
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീകല ശശിധരന്. എന്റെ മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രത്തെ ഇന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. അപ്പോള്‍ സോഫിയയെ അത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച ശ്രീകലയെ പ്രേക്ഷകര്‍ എങ്ങിനെ മറക്കും. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചെങ്കിലും ഇന്നും ശ്രീകല ശശിധരന് ഓര്‍മ്മിക്കപ്പെടുന്നത് മാനസപുത്രിയിലൂടെയാണ്. ആ സീരിയലിനു ശേഷമാണ് കണ്ണൂര്കാരി വളരെ വേഗം പ്രശസ്തിയിലേക്കുയര്‍ന്നത്. സോഫിയ കരഞ്ഞാല്‍ പ്രേക്ഷകരും ഒപ്പം കരയും, അവളുടെ സന്തോഷം പ്രേക്ഷകര്‍ക്കും ആഹ്ളാദമായിരുന്നു. അങ്ങിനെയാണ് സോഫിയ കേരളക്കരയുടെ മാനസപുത്രിയായി മാറുന്നത്. നിരവധി സീരിയലുകളില്‍ സജീവമായിരുന്ന ശ്രീകല, എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയ ആയത്. മിക്ക ഹിറ്റ് സീരിയലുകളിലും നായികയായി തിളങ്ങിയ ശ്രീകല ഇടയ്ക്ക് വെച്ച് സീരിയലുകളില്‍ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആയിരുന്നു എങ്കിലും അത്രയ്ക്ക് സജീവമായിരുന്നില്ല.
സീരിയലുകളില്‍ നിന്നും ഇടവേളയെടുത്ത ശ്രീകല ഇപ്പോള്‍ കുടുംബത്തിന് ഒപ്പം വിദേശത്താണ്. ഭര്‍ത്താവ് വിപിനും മകനുമൊത്ത് ലണ്ടനിലാണ് നടിയുടെ ജീവിതം. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇപ്പോഴും അഭിനയ മോഹമുള്ള തനിക്ക് ഒരുപാടു നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ശ്രീകല പറയുന്നു. ‘എനിക്ക് സീരിയല്‍ മിസ് ചെയ്യുന്നുണ്ട്. ഒരുപാട് പേര് മെസേജ് അയക്കും എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലേ എന്നൊക്കെ, തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ലണ്ടനിലേയ്ക്ക് വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടു ഇവിടെ തന്നെ തുടരേണ്ടി വന്നു.
ഇവിടെ വന്നശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക് ഒന്നും ഏറ്റെടുത്തില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും, ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടില്‍ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും, അഭിനയത്തില്‍ നിന്ന് അവധി എടുത്തതും’ എന്നും നടി ശ്രീകല പറയുന്നു.
ചെറുപ്പം മുതല്ക്കേ നൃത്തത്തിലായിരുന്നു ശ്രീകലയ്ക്ക് താല്പര്യം. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുഡി, ഓട്ടന്തുള്ളല്, നാടോടിനൃത്തം, ഒപ്പന എന്നീ ഇനങ്ങളില്‍ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തു കലാതിലകപ്പട്ടവും ശ്രീകല സ്വന്തമാക്കിയിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളില്‍ സഹവേഷങ്ങള്‍ ചെയ്യുകയുണ്ടായി. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം ശ്രീ അഭിനിയിച്ച് ഹിറ്റായ മറ്റു പ്രശസ്തമായ പരമ്പരകള്‍. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ്
ലണ്ടനില്‍ സ്ട്രോബെറി തോട്ടത്തില്‍ നിന്നും പഴങ്ങള്‍ ആസ്വദിച്ചു കഴിക്കുന്ന ശ്രീകലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
