Connect with us

രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

Malayalam

രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ താരം ഇന്ന് പങ്കെടുക്കും. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പിഷാരടി ചര്‍ച്ച നടത്തി. ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതായും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലാകും താരം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക.

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു. രമേഷ് പിഷാരടിയുടെ ഉറ്റ സൃഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ധര്‍മജന്‍ കോഴിക്കോട് ബാലുശേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലായാലും മത്സരിക്കും എന്നാണ് ധര്‍മജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ധര്‍മജന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top