Malayalam
ബോക്സോഫീസില്‍ പരാജയപ്പെട്ട ലാലേട്ടന്റെ ആ ചിത്രം ഒരുപാട് ചിരിപ്പിച്ചു; ധര്മ്മജന്
ബോക്സോഫീസില്‍ പരാജയപ്പെട്ട ലാലേട്ടന്റെ ആ ചിത്രം ഒരുപാട് ചിരിപ്പിച്ചു; ധര്മ്മജന്
തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് ധര്മജന്. പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ ‘മിഥുനം’ എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിനിമ.
‘കിലുക്ക’ത്തിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയും, തിലകന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് താന്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ചു കാണാറുള്ളതെന്നും ധര്മജന് പറഞ്ഞു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ ആണ് ധര്മ്മജന് ഇതേ കുറിച്ച് പറഞ്ഞത്.
”എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിനിമ ലാലേട്ടന്റെ ‘മിഥുന’മാണ്. എനിക്ക് തോന്നുന്നത് ആ സിനിമ ബോക്സ് ഓഫീസ് പരാജയമെന്നാണ്. അത് പോലെ ഞാന്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് കണ്ടിട്ടുള്ള സീന്‍ കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവും, തിലകന് സാറിന്റെ കഥാപാത്രവും തമ്മിലുള്ള വഴക്കാണ്. ആ സിനിമയില്‍ അവര്‍ ഒന്നിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങളെല്ലാം തന്നെ മനോഹരമാണ് എന്നും ധര്മ്മജന് പറയുന്നു.
