Malayalam
‘അന്നും ഇന്നും ഒരു പോലെ, ഒരു മാറ്റവും ഇല്ല’; ഓര്‍മ്മയുണ്ടോ ഈ താരത്തെ?
‘അന്നും ഇന്നും ഒരു പോലെ, ഒരു മാറ്റവും ഇല്ല’; ഓര്‍മ്മയുണ്ടോ ഈ താരത്തെ?
വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് സിനിമയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്ത താരമാണ് മധുരിമ നര്‍ല. ശ്രീനിവാസന്റെ കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മൈ ഡിയര്‍ മുത്തച്ഛന്‍’ എന്ന ചിത്രത്തില്‍ നായികയായി എത്തിയത് മധുരിമ നര്‍ല ആയിരുന്നു. ചിത്രത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് മധുരിമ അവതരിപ്പിച്ചത്. 1992ലായിരുന്നു ചിത്രം റിലീസിനെത്തിയത്.
ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് മധുരിമ. മംഗല്‍ഗിരി സ്വദേശിയായ മധുരിമ തൊണ്ണൂറുകളില്‍ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും സജീവമായിരുന്നു. മധുരിമയുടെ ആദ്യ ചിത്രമായിരുന്നു ‘മൈ ഡിയര്‍ മുത്തച്ഛന്‍’. തിലകന്‍, ജയറാം, മുരളി, ഇന്നസെന്റ്, ശ്രീനിവാസന്‍, ഉര്‍വശി, കെപിഎസി ലളിത, മാമുക്കോയ, ജോമോള്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ മാറ്റമൊന്നുമില്ല മധുരിമയ്ക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. നര്‍ത്തകി കൂടിയായ മധുരിമ സമൂഹമാധ്യമങ്ങളിലും സജീവമാണ്. തന്റെ ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമെല്ലാം മധുരിമ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് മധുരിമ ഇപ്പോള്‍. കളരിപ്പയറ്റ്, യോഗ എന്നിവയിലെല്ലാം പ്രാവിണ്യം നേടിയ മധുരിമ തന്റെ 12-ാം വയസ്സു മുതല്‍ കുച്ചിപ്പുടിയും അഭ്യസിക്കുന്നുണ്ട്.
