Malayalam
അന്നൊക്കെ പ്രൊഡ്യൂസറുടെ കാലുപിടിക്കണം, ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
അന്നൊക്കെ പ്രൊഡ്യൂസറുടെ കാലുപിടിക്കണം, ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്മാരില്‍ ഒരാളാണ് ലാല്‍ജോസ്. ഒമ്പതുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം ഇന്നിപ്പോള്‍ സിനിമാ മേഖലയില്‍ വന്ന മാറ്റത്തെക്കുറിച്ചും ചിത്രീകരണ രീതിയെക്കുറിച്ചും പറഞ്ഞിരിക്കുകയാണ്.
‘ഇന്ന് തന്റെ കൂടെ രണ്ടോ മൂന്നോ വര്‍ഷം പ്രവര്‍ത്തിച്ച അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ സ്വന്തമായി സിനിമ ചെയ്യുന്നു. ഇതൊരു തെറ്റായി കാണാന്‍ കഴിയില്ല. കാലം അത്ര വേഗത്തിലാണ് സഞ്ചരിക്കുന്നത്. ആര്‍ക്കും സിനിമ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
നിങ്ങളുടെ മനസ്സില്‍ സിനിമയുണ്ടെങ്കില്‍, പറയാനൊരു കഥയുണ്ടെങ്കില്‍ നാലഞ്ച് പണക്കാരായ സുഹൃത്തുക്കള്‍ പത്തുലക്ഷം രൂപവീതമെടുത്താല്‍ സിനിമ സംഭവിക്കും.
അനലോഗില്‍ ചെയ്യുന്ന സമയത്ത് എത്ര അടി ഫിലിം ഷൂട്ട് ചെയ്യണം എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഇറക്കുമതിചെയ്യുന്ന വിലകൂടിയ സാധനമാണ് ഫിലിം റോള്‍ എന്ന കാര്യമോര്‍ക്കുക. അന്നൊക്കെ ഹൈസ്പീഡ് സീന്‍ ഷൂട്ട് ചെയ്യണമെങ്കില്‍ പ്രൊഡ്യൂസറുടെ കാലുപിടിക്കണം. ഇന്നിപ്പോള്‍ എത്രവേണമെങ്കിലും ഷൂട്ട് ചെയ്യാം. രണ്ടോ മൂന്നോ ക്യാമറവെച്ചാണ് ഇന്നത്തെ ഷൂട്ടിംഗ്.’ എന്നും അദ്ദേഹം പറഞ്ഞു.
about lal jose
