Malayalam
‘ദിലീപ് ലേറ്റസ്റ്റ്’; നാദിര്‍ഷയുടെ മകള്‍ക്കൊപ്പം കുടുംബസമേതം ദിലീപ്, വൈറലായി ചിത്രങ്ങള്‍
‘ദിലീപ് ലേറ്റസ്റ്റ്’; നാദിര്‍ഷയുടെ മകള്‍ക്കൊപ്പം കുടുംബസമേതം ദിലീപ്, വൈറലായി ചിത്രങ്ങള്‍
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ ഒപ്പം നടന്‍ ദിലീപും കാവ്യ മാധവനും മീനാക്ഷിയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫാന്‍സ് ഗ്രൂപ്പുകളില്‍ ദിലീപ് ലേറ്റസ്റ്റ് എന്നെഴുതിയ ചിത്രംം വൈറലായി മാറിയിരിക്കുകയാണ്. നാദിര്‍ഷയുടെ മകളുടെ വിവാഹ തലേന്നുള്ള ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നാദിര്‍ഷ. നടന്‍ ദിലീപുമായുള്ള അദ്ദേഹത്തിന്റെ പരിചയം വര്‍ഷങ്ങള്‍ നീണ്ടതാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപ് ആദ്യമായി അഭിനയിക്കുകയുമാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
നാദിര്‍ഷയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അടുത്തിടെയായിരുന്നു മൂത്ത മകള്‍ അയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ ചടങ്ങില്‍ ദിലീപും ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയുമൊക്കെ നിറസാന്നിധ്യമായി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ തലേന്നുള്ള ചടങ്ങുകള്‍ക്കായും ഇവര്‍ എത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ദിലീപിനേയും കാവ്യയേയും മീനാക്ഷിയേയും ഒരുമിച്ച് കണ്ട ആവേശത്തിലാണ് ആരാധകര്‍.
