Connect with us

കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി കീമോ തുടങ്ങി ഡ്രാക്കുളയായി എത്തിയ സുധീറിന്റെ ജീവിതം കരളലയിപ്പിക്കുന്നത്!

Malayalam

കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി കീമോ തുടങ്ങി ഡ്രാക്കുളയായി എത്തിയ സുധീറിന്റെ ജീവിതം കരളലയിപ്പിക്കുന്നത്!

കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി കീമോ തുടങ്ങി ഡ്രാക്കുളയായി എത്തിയ സുധീറിന്റെ ജീവിതം കരളലയിപ്പിക്കുന്നത്!

നിരവധി സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്ന താരമാണ് സുധീര്‍ സുകുമാരന്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയി മറുവാന്‍ സുധീറിന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. ചില വിവാദങ്ങളില്‍ താരം മുന്‍പ് പെട്ടിട്ടുണ്ട് എങ്കിലും അഭിനയമികവ് കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത നടന്റെ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത് ആരാധകര്‍ക്ക് അല്‍പ്പം നിരാശയും സങ്കടവും നല്‍കുന്നുണ്ട്. വിനയന്‍ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയില്‍ എത്തിയ ശേഷം ആണ് നടന്‍ ബിഗ് സ്‌ക്രീനില്‍ നിറയുന്നത്.

ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങിയിരിക്കുകയാണ് താരെ എന്നാണ് വാര്‍ത്തകള്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ക്യാന്‍സര്‍ ബാധിതനായിരുന്നു എന്നും സര്‍ജറിക്ക് ശേഷം തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്തെന്നും സുധീര്‍ പറയുന്നത്. ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിങ് എന്റെ പാഷന്‍ ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും മോട്ടിവേഷന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തില്‍ നൈസ് പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫെയ്സ് ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു.. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു.. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി… 25ന് സ്റ്റിച്ച് എടുത്തു. കീമോ തെറാപ്പി സ്റ്റാര്‍ട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, സംവിധായകന്‍ മനു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം. എന്നായിരുന്നു സുധീറിന്റെ കുറിപ്പ്.

രണ്ടാം വരവില്‍ സുധീര്‍ വന്‍ മേക്കോവറിലാണ് സിനിമാ ലോകത്തേയ്ക്ക് എത്തിയത്. അഞ്ചു വര്‍ഷത്തെ കഠിന വ്യായാമങ്ങള്‍ കൊണ്ടാണ് കരുത്തുറ്റ ഒരു നടനായി സുധീര്‍ തിരിച്ചെത്തിയ്ത്. ശരീരം സംരക്ഷിക്കുന്ന കാര്യത്തില്‍ തന്റെ റോള്‍ മോഡല്‍ മമ്മൂക്കയാണെന്നാണ് സുധീര്‍ മുമ്പ് പറഞ്ഞിരുന്നത്. ശരീരത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ഇത്ര ശ്രദ്ധയുള്ള മറ്റൊരു നടനേയും താന്‍ കണ്ടിട്ടില്ലെന്നും സുധീര്‍ പറഞ്ഞിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, സെറ്റില്‍ കൊണ്ടുവന്ന ഉഴുന്നുവട കഴിക്കാനുള്ള താല്‍പര്യം കൊണ്ട് ടിഷ്യൂപേപ്പര്‍ വച്ച് അദ്ദേഹമത് പിഴിഞ്ഞ് എണ്ണ കളഞ്ഞ് കഴിക്കുന്നതു കണ്ടു. അന്ന് ഇവിടാരും കൊളസ്‌ട്രോളും കൊഴുപ്പും കുറയ്ക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുപോലും കാണില്ല. ഇപ്പോ അതൊക്കെ ആലോചിച്ചു പോകുമ്പോള്‍ നമിച്ചുപോകുന്നു എന്നും സുധീര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top