Malayalam
ബിഗ്ബോസ് സീസണ് 2 വിന് പറ്റിയത് ഇതായിരുന്നു; സീസണ് 3 മത്സരാര്‍ത്ഥികളെ കുറിച്ച് പറഞ്ഞ് എലീന
ബിഗ്ബോസ് സീസണ് 2 വിന് പറ്റിയത് ഇതായിരുന്നു; സീസണ് 3 മത്സരാര്‍ത്ഥികളെ കുറിച്ച് പറഞ്ഞ് എലീന
അവതാരകയായും ബിഗ്ബോസ് മത്സരാര്‍ത്ഥിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് എലീന പടിക്കല്‍. ഈ വര്‍ഷം വിവാഹിതയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് താരം. ഏറെ കാലമായി കൊണ്ട് നടന്ന പ്രണയം ബിഗ് ബോസ് കാരണമാണ് സഫലമായത്. അടുത്തിടെ വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെയാണ് പ്രണയത്തെ കുറിച്ച് എലീന കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇപ്പോഴിതാ ബിഗ്ബോസ് സീസണ് 3 ലേയ്ക്ക്് ആരൊക്കെ ഉണ്ടാവുമെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് എലീന. യുവാക്കളെ കൂടുതലായും മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്കി അഭിമുഖത്തിലൂടെയായിരുന്നു എലീന ഇതേകുറിച്ച് പറഞ്ഞത്.
ടിക് ടോക് താരങ്ങള്‍, ഷംന ഖാസിം, അനുമോള്‍, മണിക്കുട്ടന്, കനി കുസൃതി, മൈഥിലി, സാധിക, ഹേമന്ത്, പ്രമുഖര്‍ ആയ ഏതെങ്കിലും കപ്പിള്‍സ് ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് ആരെങ്കിലും ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് ആദ്യമേ തന്നെ പറയാനുള്ളവരുടെ പേര് ഇതൊക്കെയാണ്. ബിഗ് ബോസ് പോലൊരു വലിയ റിയാലിറ്റി ഷോയില്‍ വന്ന് വെറുതെ ഒരു സംഭാഷണങ്ങള്‍ പറയുകയല്ല വേണ്ടത്. അതിന്റെ ഉള്ളില്‍ ഒരുപാട് ഫിസിക്കല്‍ ആക്റ്റിവിറ്റിസും ഒരുപാട് ടാസ്കുകളും ചെയ്യാനുണ്ട്. അതുകൊണ്ട് നല്ല ഹെല്‍ത്തി ആയിട്ടും സ്റ്റാമിന ഉള്ള യുവാക്കളെ ഉള്‍പ്പെടുത്തുന്നതാകും നല്ലതെന്നാണ് എന്റെ അഭിപ്രായം. ഓരോ ഫീല്‍ഡില്‍ നിന്നും ഓരോ ആളുകളെ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അപ്പോഴാണ് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരികയുള്ളു. നല്ലൊരു ടോക് നടക്കാനുള്ള സാധ്യത ഇതിലൂടെ കാണുന്നുണ്ട്. കഴിഞ്ഞ തവണ എന്താണ് പറ്റിയതെന്ന് പറഞ്ഞാല്‍, ഒരേ പോലെ ഫിലിം ഫീല്‍ഡില്‍ നിന്നും, അല്ലെങ്കില്‍ ഒരേ മേഖലയില്‍ നിന്നും ആളുകള്‍ ഒരുമിച്ചു വന്ന സീന്‍ ആണ് നടന്നത്. അതുകൊണ്ട് ആക്ടിവിസ്റ്റ്സ്, സിനിമ, സീരിയല്‍ താരങ്ങള്‍, അല്ലെങ്കില്‍ മോഡലിംഗ് ഫീല്‍ഡ് അങ്ങനെ വ്യത്യസ്ത മേഖലയില്‍ നിന്നും ഉള്‍പ്പെടുത്തിയാല്‍ നന്നാകുമെന്ന് തോന്നുന്നു.
ഞാന്‍ ആദ്യം ലിസ്റ്റിട്ട ആളുകള്‍ പല മേഖലയില്‍ നിന്നുള്ളവരാണ്. അതിപ്പോള്‍ സ്വഭാവം കൊണ്ട് നോക്കുകയാണെങ്കില്‍ അനുമോള്‍ എപ്പോഴും ഹാപ്പി ആയിട്ടാണ് കണ്ടിട്ടുള്ളത്, കനി ചേച്ചി വളരെ ബോള്‍ഡായ ഒരു സ്ത്രീ. മൈഥിലി വളരെ സൈലന്റ് ആയിട്ടാണ് കണ്ടിട്ടുള്ളത്. ഷംന വളരെ ബോള്‍ഡാണ് ഒപ്പം ക്യൂട്ടും. സാധിക ചേച്ചി, രഹ്ന ഫാത്തിമ, ഇവരെ കഴിഞ്ഞ സീസണില്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചവര്‍ ആണ്. പുരുഷന്മാരെ നോക്കുമ്പോള്‍ നടന് മണിക്കുട്ടന്, ഹേമന്ത് മേനോന്, കസ്തൂരിമാന്‍ ഫെയിം റമീസ് രാജ. റമീസ് പവനെപോലെ ഒക്കെ തന്നെ വളരെ അഗ്രിസ്സീവ് ആകും എന്നാണ് എനിക്ക് തോന്നുന്നത്. ഇവരുടെ ഒക്കെ കൂടെ ഉള്‍പ്പെടുത്താവുന്ന ആളാണ് നവീന്‍ അറയ്ക്കല്‍, സീത ഫെയിം ഷാനവാസ് ചേട്ടന് അങ്ങനെ ഒരുപാട് പേരുണ്ട്. പിന്നെ യുവതാരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ടിക് ടോക് താരം അഖില്‍ സിജെ, ഡെവിള്‍ കുഞ്ചു. ഹെലന് ഓഫ് സ്പാര്‍ട്ട, ഇവരൊക്കെ നല്ല മത്സരാര്‍ഥികള്‍ ആയിരിക്കും. ട്രാന്‍സ്ജെന്‍ഡറില്‍ നിന്നുള്ള ഒരാള്‍, അല്ലെങ്കില്‍ ഗേ പാര്‍ട്ണേഴ്സ്, അല്ലെങ്കില്‍ അടുത്തിടെ ഫോട്ടോഷൂട്ട് വഴി വൈറല്‍ ആയ ദമ്പതികള്‍ അങ്ങനെ ആരെങ്കിലും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ നല്ലതാണെന്നും എനിക്ക് അഭിപ്രായമുണ്ട് എന്നും എലീന പറയുന്നു.
