Connect with us

ബിഗ് ബോസ് സീസണ്‍ 3 ഈ മാസം? മത്സരാര്‍ത്ഥികളെ അറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍

Malayalam

ബിഗ് ബോസ് സീസണ്‍ 3 ഈ മാസം? മത്സരാര്‍ത്ഥികളെ അറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍

ബിഗ് ബോസ് സീസണ്‍ 3 ഈ മാസം? മത്സരാര്‍ത്ഥികളെ അറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും നിരവധി ആരാധകരാണ് ബിഗ്‌ബോസ് ഷോയ്ക്ക് ഉള്ളത്. ആദ്യ രണ്ട് സീസണുകള്‍ക്കും ആരാധകര്‍ വലിയ സ്വീകാര്യതയാണ് നല്‍കിയത്. ഇപ്പോഴിതാ മൂന്നാം സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെയാണ് ബിഗ് ബോസ് പുതിയ പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ച് പ്രൊമോ വീഡിയോ വന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായ ഷോയില്‍ മല്‍സരാര്‍ത്ഥികളായി ആരൊക്കെയാവും എത്തുകയെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് 3ലെ മത്സരാര്‍ത്ഥികളുടേതായി പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മല്‍സരാര്‍ത്ഥികളുടെ വിവരം ഷോയുടെ തുടക്കത്തില്‍ മാത്രമാണ് ബിഗ് ബോസ് ടീം പുറത്തുവിടുക. ദി ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ഇത്തവണ ബിഗ് ബോസ് മലയാളം എത്തുന്നത്.

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് ഈ മാസം പകുതിയോടെ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ തന്നെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. മറ്റ് ഭാഷകളില്‍ വലിയ വിജയമായതിന് ശേഷമായിരുന്നു ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയത്. ബിഗ് ബോസ് ആദ്യ സീസണില്‍ സാബുമോനാണ് വിജയി ആയത്. പേളി മാണി, ഷിയാസ് കരീം തുടങ്ങിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. രണ്ടാം സീസണ്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്സാന്‍ഡ്ര ജോണ്‍സണ്‍, അമൃത സുരേഷ്, അഭിരാമി സുരേഷ്, പാഷാണം ഷാജി, ആര്‍ജെ രഘു, സുജോ മാത്യൂ തുടങ്ങിയവരാണ് അവസാന സ്ഥാനങ്ങളില്‍ എത്തിയത്.

അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകളിലും അരങ്ങേറിയത്. വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളും ഗെയിമുകളുമെല്ലാം മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ബിഗ് ബോസ് ഷോയുടെ സ്ഥിരം അവതാരകന്‍. തമിഴില്‍ കമല്‍ഹാസന്‍, മലയാളത്തില്‍ മോഹന്‍ലാല്‍, കന്നഡത്തില്‍ കിച്ച സൂദീപ്, തെലുങ്കില്‍ നാനി, നാഗാര്‍ജുന എന്നീ താരങ്ങളാണ് പരിപാടി അവതരിപ്പിച്ചത്. മലയാളത്തില്‍ ബിഗ് ബോസ് ആദ്യ സീസണിനേക്കാള്‍ വലിയ സ്വീകാര്യത രണ്ടാം സീസണിനാണ് ലഭിച്ചത്. മിക്ക മല്‍സരാര്‍ത്ഥികളുടെയും പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കൂട്ടത്തില്‍ ഡോ രജിത്ത് കുമാറിനാണ് കൂടുതല്‍ ആരാധക പിന്തുണ ലഭിച്ചത്. ഫൈനലിസ്റ്റായി പലരും പ്രവചിച്ച ഡിആര്‍കെ അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തായി.

More in Malayalam

Trending

Recent

To Top