Malayalam
”നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ്’; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ രവി
”നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ്’; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ രവി
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടനാണ് രാഹുല്‍ രവി. യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു താരത്തിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിവാഹം. ലക്ഷ്മി എസ് നായര്‍ ആണ് രാഹുലിന്റെ ജീവിതസഖി ആയി എത്തിയത്. പെരുമ്പാവൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രാഹുല്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് ഒപ്പമുള്ള നല്ലൊരു നിമിഷം ആണ് രാഹുല്‍ പങ്ക് വച്ചിരിക്കുന്നത്.’നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ് എന്ന ക്യാപ്ഷനിലൂടെയാണ് ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങള്‍ രാഹുല്‍ പങ്ക് വച്ചത്.
അഭിനയത്തില്‍ മാത്രം അല്ല അവതാരകനായും രാഹുല്‍ രവി പ്രേക്ഷക പ്രീതി നേടിയെടുത്തിരുന്നു. പൊന്നമ്പിളിയുടെ ഹരിയെന്നാണ് ആരാധകര്‍ രാഹുലിനെ വിശേഷിപ്പിക്കാറുള്ളത്. കാരണം രാഹുലിന് കരിയര്‍ ബ്രേക്കായി മാറിയത് പൊന്നമ്പിളി എന്ന പരമ്പരയായിരുന്നു. വിവാഹവിശേഷങ്ങള്‍ മാത്രം അല്ല, ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് രാഹുല്‍ കുറിച്ച പോസ്റ്റും അതിവേഗം ആണ് ആരാധകരിലേക്ക് എത്തിയത്.
‘അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു.
അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ്’, താനെന്നുമായിരുന്നു രാഹുല്‍ രവി ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് കുറിച്ചത്. വിവാഹശേഷം ഇനിമുതല്‍ ചെന്നൈയില്‍ ആകും താനും ലക്ഷ്മിയെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
