Malayalam
മാമാങ്കം നടി പ്രാചി തെഹ്ലാന്റെ കാര്‍ പിന്തുടര്ന്ന് അസഭ്യം വിളിച്ചു , പിന്നാലെ സംഭവിച്ചത്!!!
മാമാങ്കം നടി പ്രാചി തെഹ്ലാന്റെ കാര്‍ പിന്തുടര്ന്ന് അസഭ്യം വിളിച്ചു , പിന്നാലെ സംഭവിച്ചത്!!!
മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രാചി തെഹ്ലാന്. ഇപ്പോഴിതാ നടിയുടെ കാര്‍ പിന്തുടര്ന്ന് അസഭ്യം പറഞ്ഞ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഡല്‍ഹിയിലെ രോഹിണിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവിന് ഒപ്പം വീട്ടിലേയ്ക്ക് പോവുക ആയിരുന്ന പ്രാചി തെഹ്ലാനെ കുറച്ച് യുവാക്കള്‍ വഴി നീളെ പിന്തുടരുകയും വീട്ടില്‍ എത്തി കാര്‍ നിര്‍ത്തിയപ്പോള്‍ യുവാക്കള്‍ പുറത്തിറങ്ങി അസഭ്യം പറയുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് നടി പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ആയിരുന്നു ഇവര്‍ എന്ന് പോലീസ് പറയുന്നു. മാമാങ്കം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എത്തി മലയാളികള്‍ക്കും സുപരിചിതയാണ് പ്രാചി തെഹ്ലാന്.
ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത് സരോഹയാണ് പ്രാചിയുടെ ഭര്‍ത്താവ്. 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വളരെക്കുറച്ച് ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി പരസ്പരം അറിയാമായിരുന്നു. ഏതാണ്ട് എട്ട് വര്‍ഷമായി, കുറച്ചു കാലമായി ബന്ധമുണ്ടായിരുന്നില്ല കുറേ നാളുകള്‍ക്ക് ശേഷം ഈ ലോക്ക്ഡൗണിനിടെ വീണ്ടും സംസാരിച്ചു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.ജൂണിലായിരുന്നു അത്. എന്തിനാണ് കാത്തിരിക്കുന്നതെന്ന് ചിന്തിച്ചു. അങ്ങനെ ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങള്‍ കല്യാണം കഴിച്ചു. ജീവിതം എന്നു പറയുന്നത് ഒട്ടും പ്രവചിക്കാന്‍ പറ്റാത്ത ഒന്നാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.
ലളിതമായ വിവാഹമായിരുന്നു എന്നും ആഗ്രഹിച്ചിരുന്നത്. പ്രിയപ്പെട്ടവര്‍ മാത്രമുള്ള ഒന്ന്. അതുമൊരു സൗകര്യമായി. എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അത്ര അതിഥികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. മാസ്കും സാനിറ്റൈസറുമടക്കം എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പാലിച്ചിരുന്നു.
ഒരുപാട് ചടങ്ങുകളുണ്ട് വിവാഹത്തിന്. രാവിലെ തൊട്ട് വൈകുന്നേരം വരെയായി മൂന്ന് ചടങ്ങുകളായിരുന്നു നടന്നത്. അടുത്ത ആളുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ എല്ലാവരും നന്നായി ആസ്വദിക്കുകയും ഭാഗമാവുകയും ചെയ്തുവന്നും പ്ലാചി മുന്‍പ് പറഞ്ഞിരുന്നു.
വൈധ്യമാര്‍ന്ന മേഖലകളില്‍ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് പ്രാചി സിനിമയിലേയ്ക്ക് എത്തുന്നത്. നെറ്റ്ബോള്‍, ബാസ്കറ്റ് ബോള്‍ താരമായിരുന്ന പ്രാചി ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇന്ത്യയെ നയിച്ചതും പ്രാചി ആയിരുന്നു. എന്നാല്‍ തൊഴിലവസരങ്ങളൊന്നും തേടി എത്താതിരുന്നതിനാല്‍ കായിക മേഖലയോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്യവെയാണ് ടെലിവിഷന്‍ ഷോയിലേക്ക് അവസരം ലഭിക്കുന്നതും പിന്നീട് സിനിമയിലേക്ക് എത്തുന്നതും.
