Malayalam
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം; അനാവശ്യ വിവാദമെന്ന് മന്ത്രി എകെ ബാലന്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം; അനാവശ്യ വിവാദമെന്ന് മന്ത്രി എകെ ബാലന്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ വിമര്‍ശനം രാഷ്ട്രീയ കാരണത്താലാണെന്നും പുരസ്‌കാരം കയ്യില്‍ നല്‍കാത്തതിന് ഒരു ജേതാക്കളും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അവാര്‍ഡുകള്‍ കയ്യില്‍ കൊടുക്കാഞ്ഞത് നല്ല ഉദ്ദേശത്തോടെയാണ്. മറിച്ച് ജേതാക്കളെ അപമാനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ജേതാക്കള്‍ക്ക് പുരസ്‌കാരം കൈമാറിയിരുന്നില്ല. മേശപ്പുറത്ത് വെച്ച പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് നിര്‍മ്മാതാവ് സുരേഷ് കുമാറടക്കം സിനിമ മേഖലയിലെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജനുവരി 30നാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.