Malayalam
ജീവിതത്തിലെ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക; ആശംസകളുമായി ശീതളും
ജീവിതത്തിലെ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക; ആശംസകളുമായി ശീതളും
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പരമ്പര, സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും മറ്റുള്ള കുടുംബാംഗങ്ങളില്‍ നിന്നും സുമിത്രയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്റെ നിര്‍മ്മാണം.
തുടക്കത്തില്‍ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രമായി എത്തിയത് അന്യ ഭാഷ നടി ആയിരുന്ന ശ്വേത വെങ്കട്ട് ആയിരുന്നു. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമായ താരമാണ്. എന്നാല്‍ പിന്നീട് ശ്വേത പരമ്പരയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ നിന്നും പിന്മാറിയത്. താരത്തിന്റെ പിന്മാറ്റം പ്രേക്ഷകര്‍ക്ക് ഏറെ നിരാശ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ ശ്വേതയുടെ പുതിയ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ മലയാള സീരിയല്‍ പ്രേമികള്‍. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് തങ്ങള്‍ക്ക് കുഞ്ഞു ജനിച്ച വിവരം ശ്വേത പങ്കിട്ടത്. തനിക്ക് ആണ്‍കുഞ്ഞ് ജനിച്ചുവെന്നും ശ്വേത അറിയിച്ചു. നിരവധി മലയാളി പ്രേക്ഷകരും, കുടുംബവിളക്കില്‍ ആദ്യം ശീതള്‍ ആയി എത്തിയ പാര്‍വതി വിജയും താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് കുടുംബവിളക്കില്‍ നിന്നും പിന്മാറിയ ശ്വേതയെ മിസ്സ് ചെയ്യുന്നുവെന്നും കമന്റായി പറയുന്നത്.
ആദ്യം ശ്വേത മലയാളി എന്നു തന്നെയാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് തമിഴ്‌നാടു സ്വദേശിയാണെന്ന് അറിയുന്നത്. എങ്കിലും ശ്വേതയെ ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. സാധാരണ സീരിയലില്‍ നാടനായി അഭിനയിക്കുന്നവര്‍ ജീവിതത്തില്‍ മോഡേണ്‍ ആയിരിക്കും എന്നാല്‍ കുടുംബവിളക്കില്‍ വേദികയെ അവതരിപ്പിച്ച ശ്വേത യഥാര്‍ഥ ജീവിതത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയാണ്. സീരിയലിലെ വേദിക മോഡേണായി വസ്ത്രം ധരിക്കുന്ന മേക്കപ്പില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. എന്നാല്‍ കുടുംബവിളക്കിലെ വേദികയെ കണ്ടു ശീലിച്ചവര്‍ ശ്വേതയെ നേരില്‍ കണ്ടാല്‍ അമ്പരക്കും. സീരിയലില്‍ അല്ലാതെ മേക്കപ്പില്‍ ശ്വേതയെ കാണാന്‍ ആകില്ല. തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. തമിഴില്‍ ശ്വേത അഭിനയിച്ച പൊന്‍മകള്‍ വന്താല്‍, ചിന്നതമ്പി തുടങ്ങിയ സീരിയലുകള്‍ വമ്പന്‍ ഹിറ്റായിരുന്നു.
സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ശ്വേത സീരിയലില്‍ നിന്നും പിന്‍മാറിയപ്പോള്‍ ആരാധകരെല്ലാം തന്നെ നിരാശയിലായിരുന്നു. ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ എത്താതിരുത്. ചെന്നൈയില്‍ ആയത് തന്നെയാണ് ശ്വേത സീരിയലില്‍ നിന്നും മാറുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. തമിഴിലും സീരിയലുകളില്‍ വേഷമിടുന്നതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവും പോക്കും പ്രതിസന്ധിയിലായതോടെയാണ് ശ്വേത സീരിയലില്‍ നിന്നും പിന്‍മാറിയത്. എന്നാലും പഴയ വേദികയെ തിരിച്ചെത്തിക്കണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
