Connect with us

കടന്നു പോകുന്നത് ജീവിതത്തിലെ വലിയ സന്തോഷത്തിലൂടെ, ഹോട്ട് ലുക്കില്‍ ഭര്‍ത്താവിനൊപ്പം നമിത; വൈറലായി ചിത്രങ്ങള്‍

Malayalam

കടന്നു പോകുന്നത് ജീവിതത്തിലെ വലിയ സന്തോഷത്തിലൂടെ, ഹോട്ട് ലുക്കില്‍ ഭര്‍ത്താവിനൊപ്പം നമിത; വൈറലായി ചിത്രങ്ങള്‍

കടന്നു പോകുന്നത് ജീവിതത്തിലെ വലിയ സന്തോഷത്തിലൂടെ, ഹോട്ട് ലുക്കില്‍ ഭര്‍ത്താവിനൊപ്പം നമിത; വൈറലായി ചിത്രങ്ങള്‍

ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് നമിത കപൂര്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു നമിതയ്ക്ക്. തെന്നിന്ത്യന്‍ ഭാഷകളിലായി താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയ്‌ക്കൊപ്പം ഹോട്ട് ലുക്കിലുള്ള നമിതയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

2017 നവംബറിലാണ് നമിത തന്റെ സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്. വിവാഹശേഷം രണ്ട് വര്‍ഷത്തോളം താരം അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്തിരുന്നു. തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചത് വൈറലായിരുന്നു. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ പുറത്ത് കയറി ഇരുന്ന് ചിരിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തോടൊപ്പം സ്നേഹ നിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളുമായിരുന്നു നമിത പങ്കുവെച്ചത്. ഷൂട്ടില്ലെങ്കില്‍ വീട്ടിലുണ്ടാവും. അധികം പുറത്തുപോവാറുമില്ല. ഞാന്‍, ഭര്‍ത്താവ്, വീട്ടുകാര്‍. ഇതാണ് എന്റെ ലോകമെന്നും നമിത പറയുന്നു.

ജീവിതത്തിലെ വലിയൊരു സന്തോഷത്തിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നു പോകുന്നതെന്നും നമിത പറയുന്നു. ബൗ വൗയെന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവ് ആകുകാന്‍ ഒരുങ്ങുകയാണ് നമിത. അതിന്റെ സന്തോഷത്തിലാണ് താനെന്നും നമിത പറയുന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗര്‍ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവില്‍ എത്തുകയും അവിടെ ഒരു കിണറിനുള്ളില്‍ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്ന നിക്കിയെ ഒരു നായ രക്ഷപെടുത്തുന്നതുമാണ് പ്രമേയം.

എന്നാല്‍, സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത പറയുന്നു. രംഭ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു പറഞ്ഞത്. ആ സമയത്തൊന്നും താരത്തിന് മാനേജരൊന്നുമുണ്ടായിരുന്നില്ല. ക്രോണിക് ബാച്ചിലറിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചിരുന്നു. മലയാള പതിപ്പ് നഷ്ടമായതില്‍ ഇപ്പോഴും സങ്കടമുണ്ടെന്നും നമിത പറയുന്നു. കഥയുടെ അവതരണം മാറി.

പുതിയ താരങ്ങള്‍ വരുന്നു, പ്രേക്ഷകര്‍ മാറുന്നു. ‘എങ്കള്‍ അണ്ണ’ കണ്ട സമയത്തെ പ്രേക്ഷകരല്ല ഇപ്പോള്‍. വിജയ്യുടെയും അജിത്തിന്റെയും സിനിമയില്‍ അനുയോജ്യമായ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാവും സംവിധായകര്‍ വിളിക്കാത്തത്. എല്ലാ ശുഭപ്രതീക്ഷയില്‍ കാണുകയും സമീപിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് എന്റെ പ്രിയ സിനിമകള്‍. ഞാന്‍ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടനും പ്രഭാസാണ്. തെലുങ്ക് ബില്ലയില്‍ അഭിനയിച്ചപ്പോള്‍ അതു കണ്ടറിഞ്ഞുവെന്നും താരം പറയുന്നു.

കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പലരും പറയാറുണ്ട്. ഒരുപക്ഷേ അവര്‍ക്ക് നേരിട്ടുണ്ടാവും. എന്നാല്‍ തനിക്ക് ഒരു നോട്ടം കൊണ്ടുപോലും മോശം അനുഭവം ഉണ്ടായില്ലെന്നും നമിത പറയുന്നു. ഒതുങ്ങിയ സ്വഭാവമാണ് എന്റേത്. സിനിമയില്‍ അധികം സൗഹൃദങ്ങളില്ല. ഒരാളുമായി അത്രപെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും കഴിയില്ല എന്നും താരം പറഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടം ആണെന്നും അങ്ങനത്തെ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആള്‍ക്കാര്‍ സ്വീകരിക്കുന്നില്‍ സന്തോഷം ഉണ്ടെന്നും നമിത പറയുന്നു.

More in Malayalam

Trending