Connect with us

‘സിനിമയില്‍ കണ്ടതിന് ശേഷം ഉണ്ടായിരുന്ന പണി കൂടെ പോയി’ നഞ്ചിയമ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!

Malayalam

‘സിനിമയില്‍ കണ്ടതിന് ശേഷം ഉണ്ടായിരുന്ന പണി കൂടെ പോയി’ നഞ്ചിയമ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!

‘സിനിമയില്‍ കണ്ടതിന് ശേഷം ഉണ്ടായിരുന്ന പണി കൂടെ പോയി’ നഞ്ചിയമ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് നഞ്ചിയമ്മ. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങി പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ചതോടെ ചിത്രം സൂപ്പര്‍ ഹിറ്റ് ആകുകയും നഞ്ചിയമ്മയും പാട്ടുകളും ഹിറ്റ് ആകുകയും ചെയ്തു. ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനത്തിന് ആരാധകരേറെ ആയിരുന്നു. എന്നാല്‍ സിനിമയിലൂടെ പ്രശസ്തയായതോടെ താന്‍ മുമ്പ് ചെയ്തിരുന്ന തൊഴിലുറപ്പ് പോകാന്‍ സാധിക്കാതെയായി എന്നും അത് കാരണം സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ താന്‍ അതിലൂടെ കിട്ടുന്ന പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങാന്‍ തുടങ്ങിയെന്നും പറയുകയാണ് നഞ്ചിയമ്മ. ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നഞ്ചിയമ്മയുടെ പ്രതികരണം.

‘സിനിമയില്‍ കണ്ടതിനു ശേഷം അവരെന്നെ ജോലിക്കെടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തില്‍ ചീത്ത പറയുമെന്നാണ് അവര്‍ പറയുക. അങ്ങനെ ആ പണിയും പോയി. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ?’ എന്നും നഞ്ചിയമ്മ ചോദിക്കുന്നു

. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനായി പോകുമ്പോള്‍ തനിക്ക് ആവശ്യമായുള്ള പണം വേണമെന്ന് പറയും. പണിയെല്ലാം വിട്ട്, ആടിനെയും പശുവിനെയും നോക്കുന്നത് ഒഴിവാക്കി വേണം സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ടത്. കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങിയില്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ല എന്നും നഞ്ചിയമ്മ പറഞ്ഞു.

അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപ ആയിരുന്നു തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നും ഇപ്പോള്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആയിരമോ രണ്ടായിരമോ ആണ് കിട്ടുന്നത്. അട്ടപ്പാടി സ്വദേശിയാണ് നഞ്ചിയമ്മ. അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. 2020 ഫെബ്രുവരി 7നാണ് ‘അയ്യപ്പനും കോശിയും’ തിയറ്ററുകളിലെത്തിയത്.

അട്ടപ്പാടിയിലെ ആസാദ് കലാസമിതിയിലെ പാട്ടുകാരിയായ നഞ്ചിയമ്മ നേരത്തെ വെളുത്തരാത്രി എന്ന ചിത്രത്തിലും അഗ്ഗെദ് നയാഗെ എന്ന ഹ്രസ്വ ചിത്രത്തിലും പാടി അഭിനയിച്ചിരുന്നു. വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘ഉം’ എന്ന ചലച്ചിത്രത്തിലാണ് നഞ്ചിയമ്മ ഒടുവില്‍ അഭിനയിച്ചത്. ഐ.എം വിജയനാണ് ചിത്രത്തില്‍ മുഖ്യവേഷം അവതരിപ്പിക്കുന്നത്. പൂര്‍ണമായും കുറുമ്പ ഗോത്ര ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ചലച്ചിത്രമെന്ന റെക്കോര്‍ഡും ഈ ചലച്ചിത്രത്തിന് ഉണ്ട്. ശ്രീനിവാസന്റെ ഒരു ചിത്രത്തിലും അഭിനയിച്ചതായി നഞ്ചിയമ്മ പറയുന്നു.

More in Malayalam

Trending

Recent

To Top