Malayalam
ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ ഇതെനിക്ക് നിധിയാണ്; മനോജ് കെ ജയന്
ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ ഇതെനിക്ക് നിധിയാണ്; മനോജ് കെ ജയന്
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ എഴുപതാം ജന്മദിനമായ ഇന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്. ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആശംസ അറിയിക്കുമ്പോള്‍, പഴയകാല ചിത്രം പങ്ക് വെച്ച് തലൈവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ മനോജ് കെ ജയന്.
ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല എന്നത് സത്യം.എങ്കിലും ഓര്‍മ്മകള്‍ക്ക് ഹൈ റെസൊലൂഷന്‍ ആണ്. ഈ ഫോട്ടോ എക്കാലത്തും നിധി പോലെ സൂക്ഷിക്കുന്നു. എന്റെ സൂപ്പര്‍ സ്റ്റാറിനൊപ്പം 1992ല്‍, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം, ജന്മദിനാശംസകള് രജിനി സാര്‍. എന്നായിരുന്നു താരം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ #HBDSuperstarRajinikanth എന്ന ഹാഷ് ടാഗോടു കൂടിയാണ് പ്രിയതാരത്തിന് ആരാധകര്‍ ആശംസകള്‍ അറിയക്കുന്നത്.
കെ. ബാലചന്ദ്രന് സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബസ് കണ്ടക്ടറായിരുന്ന രജനികാന്തിന്റെ ചുവട് വെയ്പ്പ്. ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട് നായകവേഷങ്ങള്‍ ആയിരുന്നു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ദളപതിയില്‍ മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചു.
