Malayalam
തിരിച്ചു വരവിന് മുന്നോടിയായി അടിപൊളി ലുക്കില്‍ നവ്യ; വൈറലായി പുത്തന്‍ ചിത്രങ്ങള്‍
തിരിച്ചു വരവിന് മുന്നോടിയായി അടിപൊളി ലുക്കില്‍ നവ്യ; വൈറലായി പുത്തന്‍ ചിത്രങ്ങള്‍
നന്ദനം എന്ന ചിത്രത്തിലൂടെ ബാലാമണിയായി എത്തി മലയാള പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നവ്യ സോഷ്യല്‍ മീഡിയയല്‍ സജീവമാണ്. നടി ഇടയ്ക്കിടെ പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. നടി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
നിരവധി കമന്റുകളുമായി നവ്യയുടെ ആരാധകരും എത്തിയിട്ടുണ്ട്. ചുരുള്‍ മുടിയും സ്ലിമ്മായതുമൊക്കെയാണ് നവ്യയിലെ മാറ്റങ്ങളായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിയപ്പെട്ട താരമാണ് നവ്യയെന്നും പുത്തന്‍ ചിത്രങ്ങള്‍ അടിപൊളിയാണെന്നും നവ്യ പുത്തന്‍ ഗെറ്റപ്പില്‍ അതുസുന്ദരിയാണെന്നും ആരാധകര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നു,
അതെസമയം, നവ്യ കുറച്ച് നാള്‍ മുമ്പ് പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. പച്ച നിറത്തിലുള്ള സാരിയുടുത്ത് നാടന്‍ ലുക്കിലാണ് നവ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള മ്യൂറല്‍ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞുള്ള ചിത്രമാണ് നവ്യ പങ്കുവെച്ചത്.
ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. അച്ഛനും അമ്മക്കുമൊപ്പമായിരുന്നു താരത്തിന്റെ കോവിഡ് കാലം. നീണ്ട നാളുകള്‍ക്ക് ശേഷം ശക്തമായ തിരിചച്ചു വരവിന് ഒരുങ്ങുകയാണ് താരം. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ആണ് നവ്യ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
