News
സര്‍പ്രൈസ് പുറത്ത് വിട്ട് ആര് ആര് ആര് ടീം; ആവേശത്തിലായി ആരാധകര്‍
സര്‍പ്രൈസ് പുറത്ത് വിട്ട് ആര് ആര് ആര് ടീം; ആവേശത്തിലായി ആരാധകര്‍
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമയുമയി ബന്ധപ്പെട്ട പുത്തന്‍ വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കൂടി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായികമാരിലൊരാളുടെ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹോളിവുഡ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവര്‍ം.
ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ആണ് ഒലിവിയ എത്തുന്നത്. ഒലിവിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യല്‍ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്.
മുന്‍ നിര നായകന്മാര് അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നില്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് തുടങ്ങിയതായി ടീം അറിയിച്ചിരുന്നു.
ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോന് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രമായതിനാല്‍ തന്നെ സിനിമാ പ്രേമികള്‍ വലിയ ആകാംക്ഷയില്‍ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. 300 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വാതന്ത്യ സമര സേനാനികളുടെ കഥപറയുന്ന ഈ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
