News
ആരാധകരുമായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് ലത സംഗരാജു; മലയാളത്തിലേയ്ക്ക് തിരികെ എത്തുമെന്നും താരം
ആരാധകരുമായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് ലത സംഗരാജു; മലയാളത്തിലേയ്ക്ക് തിരികെ എത്തുമെന്നും താരം
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയല്‍ അവസാനിച്ച് ഏറെ നാളുകള്‍ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. വന്‍ സ്വീകാര്യതയാണ് നടിയുടെ ഈ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറുഭാഷയില്‍ നിന്നും എത്തിയതാണ് നടി എങ്കിലും മലയാളികള്‍ ഇരു കൈകളും നീട്ടിയാണ് ലത സംഗരാജുവിനെ സ്വീകരിച്ചത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന ലത സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തന്റെ വിവാഹ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്. കൂടാതെ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.
ഇപ്പോഴിതാ ഗര്‍ഭകാലത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. ‘അഞ്ച് മാസം ഗര്‍ഭിണിയാണ് താനിപ്പോള്‍. കേരളത്തില്‍ നിന്നും ഇനിയും നല്ല സീരിയല്‍ പ്രൊജക്ട് കിട്ടിയാല്‍ പ്രസവ ശേഷം തീര്‍ച്ചയായും തിരികെ വരും’ എന്നാണ് ലത പറയുന്നത്. എത്ര കുട്ടികളെ വേണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് രണ്ട് പേരെങ്കിലും ഉണ്ടാവണം എന്നാണ് മറുപടി. താനിപ്പോള്‍ ആരോഗ്യവതിയാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും നടി പറയുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.
കൂടുതല്‍ പേരും മലയാളത്തിലേക്ക് തിരികെ വരുമോ എന്നുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. എല്ലാവരോടും താന്‍ തീര്‍ച്ചയായും മടങ്ങി വരുമെന്ന് തന്നെയാണ് ലത പറയുന്നത്. സീരിയലില്‍ അഭിനയിച്ചതോടെ താന്‍ മലയാളം പഠിച്ചു. തന്നെ മനസിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭര്‍ത്താവില്‍ കാണുന്ന ഏറ്റവും മികച്ച ക്വാളിറ്റി എന്നും ലത പറയുന്നു. കുഞ്ഞ് ഇനിയാണ് വയറിനുള്ളില്‍ നിന്നും ചലിക്കാന്‍ തുടങ്ങുന്നത്. ഗര്‍ഭകാലത്തെ ഏറ്റവും മനോഹര നിമിഷങ്ങളിലാന്നാണ്. അത് ആസ്വദിക്കാന്‍ തയ്യാറെടുത്തോളൂ എന്നാണ് ഒരു ആരാധിക ലതയോട് പറയുന്നത്.
