Malayalam
പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി നടി മുത്തുമണിയും ഭര്‍ത്താവും; വൈറലായി ചിത്രം
പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി നടി മുത്തുമണിയും ഭര്‍ത്താവും; വൈറലായി ചിത്രം
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അഭിഭാഷകയും അവതാരകയുമായ മുത്തുമണി. ഇപ്പോഴിതാരത്തിന്റേതായി പുറത്തു വന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവും സംവിധായകനുമായ പി. ആര് അരുണ്‍ ആണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് നിറവയറുമായി നില്ക്കുന്ന മുത്തുമണിയോടൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ഇരുവരും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
നാടകത്തില്‍ നിന്ന് സിനിമയിലേക്കിതെത്തിയയാളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തിയത്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അധ്യാപകന് കൂടിയാണ് അരുണ്‍.
2006-ല്‍ ആണ് ഇവര്വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തിയത്. അതിനുശേഷം വിവിധ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. കാവല്‍ എന്ന സിനിമയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
