Connect with us

ബിഗ് ബോസില്‍ വരുന്നതിന് മോഹന്‍ലാലും സല്‍മാന്‍ഖാനും വാങ്ങുന്ന പ്രതിഫലം കേട്ടോ, വരുന്ന സീസണില്‍ ഇരട്ടിക്കും; കണ്ണുതള്ളി ആരാധകര്‍

Malayalam

ബിഗ് ബോസില്‍ വരുന്നതിന് മോഹന്‍ലാലും സല്‍മാന്‍ഖാനും വാങ്ങുന്ന പ്രതിഫലം കേട്ടോ, വരുന്ന സീസണില്‍ ഇരട്ടിക്കും; കണ്ണുതള്ളി ആരാധകര്‍

ബിഗ് ബോസില്‍ വരുന്നതിന് മോഹന്‍ലാലും സല്‍മാന്‍ഖാനും വാങ്ങുന്ന പ്രതിഫലം കേട്ടോ, വരുന്ന സീസണില്‍ ഇരട്ടിക്കും; കണ്ണുതള്ളി ആരാധകര്‍

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ഷോ കൂടിയാണ് ബിഗ്‌ബോസ്. പ്രേക്ഷക പ്രീതി കൊണ്ടു തന്നെ ഹിന്ദിയില്‍ ആരംഭിച്ച ഷോ തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവമാണ് ഇപ്പോള്‍. മലയാളത്തില്‍ മൂന്നാമതൊരു സീസണ്‍ വൈകാതെ വരുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ ആരൊക്കെയാകും മത്സരാര്‍ത്ഥികള്‍ എന്നതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍കള്‍ പുരോഗമിക്കുകയാണ്. ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തുന്നത്. ഇതോടെ മോഹന്‍ലാലിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളും പ്രചരിച്ചു. മോഹന്‍ലാലിന് മാത്രമല്ല മറ്റ് ഭാഷകളിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍.

നേരത്തെ മുതല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകന്‍ സല്‍മാന്‍ ഖാനാണ്. ഒരു എപ്പിസോഡില്‍ വന്ന് പോകുന്നതിന് 2.5 കോടി രൂപയാണ് ആദ്യം താരം വാങ്ങിയിരുന്നത്. പിന്നീടത് ഇരട്ടിയാക്കി. പിങ്ക്വില്ല പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒരു ആഴ്ചയിലെ രണ്ട് എപ്പിസോഡിനായി പതിമൂന്ന് കോടിയോളം വാങ്ങി സല്‍മാന്‍ ഒരു സീസണില്‍ 200 കോടിയോളം പ്രതിഫലം സ്വന്തമാക്കുന്നുണ്ടെന്നാണ്. 2018 ല്‍ 165 കോടിയായിരുന്നെങ്കില്‍ പിന്നീടത് കൂട്ടിയെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ തവണ താരത്തിന് 12 കോടിയോളം ലഭിച്ചുവെന്നാണ് കണക്കുകളില്‍ പറയുന്നത്. 44 കോടിയോളം മുതല്‍ മുടക്കിയാണ് മലയാളത്തിലെ ആദ്യ സീസണ്‍ എത്തുന്നത്. അതില്‍ അവതാരകനായ മോഹന്‍ലാലിന് ഒരു എപ്പിസോഡിന് രണ്ട് കോടി രൂപ വീതം നല്‍കിയതായും അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു. മൂന്നാമത്തെ സീസണ്‍ എത്തുമ്പോള്‍ അതിലും പ്രതിഫലം കൂടുമെന്നാണ് പ്രവചനങ്ങള്‍.

തമിഴില്‍ നടന്‍ കമല്‍ ഹാസനാണ് കഴിഞ്ഞ നാല് സീസണുകളിലും ബിഗ് ബോസ് അവതാരകനായത്. ബിഗ് ബോസ് തമിഴിലൂടെ പതിനഞ്ച് കോടിയോളം കമല്‍ ഹാസന്‍ വാങ്ങുന്നുണ്ടെന്നാണ് വിവരം. എന്നാലിത് ആദ്യ സീസണിലേത് ആണെന്നും പിന്നീട് അദ്ദേഹത്തിന് 18 കോടി വരെ കിട്ടുന്നുണ്ടെന്നും സൂചനകളുണ്ട്. സല്‍മാന്‍ ഖാനെ അപേക്ഷിച്ച് മറ്റ് താരങ്ങളെല്ലാം വളരെ കുറച്ച് പ്രതിഫലമാണ് വാങ്ങാറുള്ളത്. തെന്നിന്ത്യയില്‍ ശ്രദ്ധേയമായ മറ്റൊരു ബിഗ് ബോസ് തെലുങ്കിലേത് ആണ്. നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന ഷോ യില്‍ കഴിഞ്ഞ നാളുകളില്‍ നടി സാമന്തയാണ് അവതാരക. നാഗര്‍ജുനയ്ക്ക് ചില അത്യാവശ്യ കാര്യങ്ങള്‍ വന്നതോടെ മരുമകള്‍ കൂടിയായ നടി സാമന്തയെ ബിഗ് ബോസിലേക്ക് വിടുകയായിരുന്നു. സാമന്തയ്ക്ക് ഒരു എപ്പിസോഡിന് 2 കോടിയോളം പ്രതിഫലം കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡയില്‍ കിച്ച സുദീപിന് അഞ്ച് കോടിയാണെന്നും വാര്‍ത്തകളുണ്ട്.

More in Malayalam

Trending

Recent

To Top