News
മലൈകയുടെ പുത്തന്‍ ചിത്രത്തെ അവഹേളിച്ച് സോഷ്യല്‍ മീഡിയ; ‘വയസ്സായില്ലേ’ എന്നും ചോദ്യം
മലൈകയുടെ പുത്തന്‍ ചിത്രത്തെ അവഹേളിച്ച് സോഷ്യല്‍ മീഡിയ; ‘വയസ്സായില്ലേ’ എന്നും ചോദ്യം
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മലൈക അറോറ. നടത്തം, യോഗ, ജിം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്താണ് മലൈക തന്റെ ഫിറ്റ്നെസ് കാത്തു സൂക്ഷിക്കുന്നത്. മലൈക ഇക്കാര്യങ്ങള്‍ക്ക് മുടക്കം വരുത്താറുമില്ല. എന്നാല്‍ ഇത്രയും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുമ്പോഴും പ്രസവ ശേഷം വയറിനു ചുറ്റും ഉണ്ടായ സ്ട്രെച്ച് മാര്‍ക്കുകള്‍ മലൈക മറച്ചു പിടിച്ചിട്ടില്ല.
ഫോട്ടോഷൂട്ടില്‍ പോലും തന്നിലെ മാതൃത്വത്തിന്റെ ഈ അടയാളം താരം കാട്ടാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് ഫോട്ടോഗ്രാഫര്‍ വീരല്‍ ഭയാനി പകര്‍ത്തിയ ഒരു ചിത്രത്തില്‍ തെളിയുന്ന മലൈകയുടെ സ്ട്രെച്ച് മാര്‍ക്കിനെ ചൊല്ലിയാണ് മലൈകയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അവഹേളനം തുടരുന്നത്.
യോഗ പാന്റും ടി-ഷര്‍ട്ടും ധരിച്ച ചിത്രത്തില്‍ മലൈകയുടെ വയറിലെ സ്ട്രെച്ച് മാര്‍ക്ക് പുറത്തു കാണാം. ഒരു വര്‍ക്ക്ഔട്ട് സെഷന് കഴിഞ്ഞ് മടങ്ങുന്ന ചിത്രമാണിത്. ‘വയസ്സായില്ലേ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. എന്നാല്‍ ഒട്ടേറെപ്പേര്‍ ഇക്കാര്യം സ്വാഭാവികമാണെന്നും, ഇതില്‍ അവഹേളിക്കാനായി ഒന്നുമുണ്ടാവേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് മുന്നോട്ടു വരുന്നുണ്ട്.
