Malayalam
ഈ കാണിക്കുന്നത് ശരിയാണോ ചേച്ചി ?ശാലുവിനോട് സോഷ്യല്‍ മീഡിയ!!!
ഈ കാണിക്കുന്നത് ശരിയാണോ ചേച്ചി ?ശാലുവിനോട് സോഷ്യല്‍ മീഡിയ!!!
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ മഴവില്‍മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ശ്രദ്ധേയമായ വേഷമാണ് ശാലു കൈകാര്യം ചെയ്യുന്നത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്. സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോന്. തന്റെ വിശേഷങ്ങല്‍ എല്ലാം പങ്കിടാറുള്ള താരം പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുണ്ട്.
ഒരു ക്ഷേത്രത്തിന് മുന്നില്‍നില്‍ക്കുന്ന ശാലുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര് സുന്ദരിയായി ഇരിക്കുന്നുവെന്നും ദൈവം അനുഗ്രഹിക്കട്ടേയെന്നുമൊക്കെ പറയുമ്പോള്‍ ഈ കാണിക്കുന്നത് ശരിയാണോ ചേച്ചി എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മാസ്ക് ഇല്ലാതെ ആണോ ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്നത്? മാസ്ക് എവിടെ? ദയവു ചെയ്ത്മാസ്ക് വെയ്ക്കൂ എന്നിങ്ങനെ ശാലുവിനെ വിമര്‍ശിച്ചും നിരവധിപേര്‍ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ല വിജയത്തിന്റെയും രഹസ്യം ഈശ്വരന് ആണെന്നാണ് ശാലു ചിത്രം പങ്ക് വെച്ചു കൊണ്ട് പറഞ്ഞത്. എന്ത് തന്നെയായാലും നിരവധി പേരാണ് ചിത്ത്രതിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്.
ഈ ഇടയ്ക്ക് ശാലുവും ഭര്‍ത്താവ് സജിയും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയകളില്‍ ഒന്നും സജീവമല്ലാതിരുന്ന സജി ഈ അടുത്തകാലത്തായാണ് സജീവമാകുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിടുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഒരുപാട് നിരാശയും, അല്‍പ്പം നൊമ്പരം ഉണര്‍ത്തുന്നതുമായ പോസ്റ്റുകളാണ് സജി പങ്കുവയ്ക്കുന്നത്. ഇദ്ദേഹത്തെ ആശ്വസിപ്പിക്കുവാന്‍ നിരവധി പേര് ശ്രമിക്കുന്നുമുണ്ട്. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ അത് മോശമല്ലേ എന്ന് ചില കമന്റുകളിലൂടെ സജിയും ചോദിക്കുന്നു. ഇരുവരും ഒരുമിച്ചല്ലാ താമസമെന്നും എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ ഉണ്ട് എന്നതിന്റെ ചില സൂചനകളും അല്ലേ സജിയുടെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇതിനോട് ശാലു ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.
യുഡിഎഫ് മന്ത്രി സഭയെ ഇളക്കി മറിച്ച സോളാര്‍ വിവാദ കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 2013 ല്‍ മാത്യൂ തോമസ്, അന്ന മാത്യൂ എന്നീ ദമ്പതികളില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപയും തട്ടിച്ചെന്നായിരുന്നു കേസ്. തുടര്‍ന്ന് ശാലുവിനെ അറസ്റ്റ് ചെയ്യുകയും വീടും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
