Malayalam
‘മോഹന്‍ലാലിനെ ചൂലുകൊണ്ടടിച്ചു’ അത് ചോദിച്ച് വാങ്ങിയത്, തുണി ഇല്ലാതെ അഭിനയിക്കില്ല!; കുളപ്പുള്ളി ലീല
‘മോഹന്‍ലാലിനെ ചൂലുകൊണ്ടടിച്ചു’ അത് ചോദിച്ച് വാങ്ങിയത്, തുണി ഇല്ലാതെ അഭിനയിക്കില്ല!; കുളപ്പുള്ളി ലീല
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കുളപ്പുള്ളി ലീല എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ലീല. നീണ്ട ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത വിജയുടെ മാസ്റ്റര്‍ എന്ന ചിത്രത്തിലും ലീല ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നീണ്ട നാളായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ മോഹന്‍ലാലിനെ ചൂലു കൊണ്ടു തല്ലിയിട്ടുണ്ടെന്നും പറയുകയാണ് ലീല. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലീല ഇതേ കുറിച്ച് പറഞ്ഞത്.
താന്‍ കഴിവുള്ള വ്യക്തി ആണെന്നോ നല്ല നടിയാണെന്നോ ഒന്നും പറയാന്‍ തയ്യാറല്ല. കലാ ജീവിതത്തില്‍ ഞാനിന്നും വെറും ശിശു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ കൂടെ മാത്രം അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കുളപ്പുള്ളി ലീല പറയുന്നു.
അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലുന്ന സീനിനെ കുറിച്ചും ലീല പറഞ്ഞിരുന്നു. ഈ ഒരു സീന്‍ എടുക്കുമ്പോള്‍ ചേച്ചി മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലണമെന്നായിരുന്നു കമല്‍ സാര്‍ പറഞ്ഞത്. അപ്പോള്‍ തന്നെ അടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കുറേ തവണ പറ്റില്ലാ എന്നും പറഞ്ഞപ്പോള്‍ ഇത് കേട്ട് വന്ന മോഹന്‍ലാല്‍ ‘അതിനെന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല ഇന്ത്യ മഹാരാജ്യത്തില്‍ തന്നെ എന്നെ ആരും ചൂല് കൊണ്ട് തല്ലിയിട്ടില്ല. മോഹന്‍ലാലിനെ ചൂല് കൊണ്ട് അടിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങി പറഞ്ഞൂടേ.. എന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ വലിയൊരു ചൂല് അവിടെ ഉണ്ടായിരുന്നു. റിഹോഴ്‌സലിട്ടപ്പോള്‍ ഞാന്‍ തല്ലിയില്ല. എന്താ ചേച്ചി തല്ലാത്തതെന്ന് ലാല്‍ ചോദിച്ചു. ഷോട്ടിന് തല്ലിക്കൊളാമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ചേച്ചി ഒരു ആര്‍ട്ടിസ്റ്റ് അല്ലേ, അത് ശരിയല്ല, എനിക്ക് ദേഷ്യം വരുമെന്ന് ലാല്‍ പറഞ്ഞു. എന്നാല്‍ ഷോട്ടിന് നല്ലത് പോലെ കൊടുത്തു. ചൂലിന്റെ പുല്ലൊക്കെ തെറിച്ച് എന്റെ കണ്ണില്‍ വരെ കൊണ്ടു.
ആമേനിലെ ഒരു ഡയലോഗിനെ കുറിച്ച് കെപിഎസി ലളിത ചേച്ചിയും ശ്രീലത നമ്പുതിരിയുമൊക്കെ എന്റെ അടുത്ത് ചോദിച്ചിരുന്നു. ഒരു എഴുത്തുകാരന്‍ എഴുതിയ ഡയലോഗ്, ഒരു സംവിധായകന്‍ പറഞ്ഞ് തരുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റിന് എന്ത് കൊണ്ട് പറഞ്ഞൂടാ എന്നാണ് കുളപ്പുള്ളി ലീല ചോദിക്കുന്നത്. എനിക്കൊരു നിര്‍ബന്ധമുള്ളത് അഭിനയിക്കുമ്പോള്‍ തുണി വേണം എന്നതാണ്. കാലിന്റെ മുട്ടിന് താഴെ വരെ തുണി ഞാന്‍ കയറ്റും. മുട്ടിന് താഴെ വരെയുള്ള എന്ത് വസ്ത്രവും ഞാനിടും. എന്ന് മാത്രമേ നിര്‍ബന്ധമുള്ളുവെന്നും നടി പറയുന്നു. സിനിമയിലെത്തിയിട്ട് 24 വര്‍ഷമായി. ഇക്കാലം കൊണ്ട് എല്ലാം ഉണ്ടായത് അതിന് ശേഷമാണ്. സ്‌നേഹവും സാമ്പത്തികവും പ്രശസ്തിയുമെല്ലാം കലയിലൂടെയാണ് എനിക്ക് കിട്ടിയതെന്നും നടി വ്യക്തമാക്കുന്നു.
വല്ലപ്പോഴുമാണ് മലയാള സിനിമയില്‍ ഒരു അവസരം
ലഭിയ്ക്കുന്നത്. വിളിച്ചാല്‍ തന്നെ പ്രതിഫലമായി പത്തായിരം ചോദിച്ചാല്‍ അയ്യായിരം
തന്ന് ഒതുക്കും. ഇത്ര രൂപ വേണം എന്നാവശ്യപ്പെട്ടാല്‍, വളരെ കുറഞ്ഞ സംഖ്യയ്ക്ക്
ചേച്ചിക്ക് പകരം മറ്റൊരാള്‍ ഉണ്ടെന്ന് പറയും. അഭിനയമല്ലാതെ മറ്റൊരു തൊഴിലും
എനിക്കറിയില്ല. ഈ അറുപത്തിനാലാമത്തെ വയസ്സില്‍ മറ്റൊരു ജോലിയ്ക്കും പോകാന്‍
കഴിയിലല്ലോ.. സിനിമയോടൊപ്പം സീരിയലുകളിലും ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തമിഴ്
സിനിമകള്‍ വരുന്നുണ്ട്. മലയാളത്തില്‍ അവസരമില്ലാത്തത് കൊണ്ടാണ് തമിഴ് സിനിമയില്‍
അഭിനയിച്ചത്. മരുതിലെ അപ്പ എന്നു വിളിക്കുന്ന മുത്തശ്ശി വേഷം ഏറെ
ശ്രദ്ധിക്കപ്പെട്ടിരുന്നു.
