Connect with us

അവാര്‍ഡ് നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ വിചിത്രം; ഒരു പ്രത്യേക ജനുസില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുളളതാണോ ഇതെന്ന് എനിക്ക് തോന്നിപ്പോയി

Malayalam

അവാര്‍ഡ് നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ വിചിത്രം; ഒരു പ്രത്യേക ജനുസില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുളളതാണോ ഇതെന്ന് എനിക്ക് തോന്നിപ്പോയി

അവാര്‍ഡ് നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ വിചിത്രം; ഒരു പ്രത്യേക ജനുസില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുളളതാണോ ഇതെന്ന് എനിക്ക് തോന്നിപ്പോയി

ഉര്‍വശി എന്ന താരത്തെ എടുത്തേ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാള സിനിമാ ലോകത്ത് മാത്രമല്ല, തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് ഉര്‍വശി. നായികയായും സഹനടിയായും നിറഞ്ഞു നില്‍ക്കുന്ന ഉര്‍വശി നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു താരം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഉര്‍വ്വശിയുടെ മിക്ക ചിത്രങ്ങളും വിജയം നേടിയിരുന്നു. മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചത്. പിന്നാലെ തമിഴില്‍ സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍, തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി. മിക്ക സിനിമകളിലെയും ഉര്‍വ്വശിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. സഹനടിയായുളള ഉര്‍വ്വശിയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ബാലതാരമായി തുടങ്ങി പിന്നീട് നായികാ നടിയായി മാറിയ താരമാണ് ഉര്‍വ്വശി. മലയാളത്തിലെന്ന പോലെ തമിഴിലും ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു ഉര്‍വ്വശി. അഞ്ച് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി നേടിയത്. കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും ഉര്‍വ്വശി നേടി. സംസ്ഥാന തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ തലത്തില്‍ മികച്ച സഹനടിക്കുളള പുരസ്‌കാരം മാത്രമാണ് ഉര്‍വ്വശിക്ക് ലഭിച്ചത്. 2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിനായിരുന്നു ഉര്‍വ്വശിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. അതേസമയം ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടാതെ പോയതിനെ കുറിച്ച് ഒരഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. ദേശീയ തലത്തിലും തന്റെ കഥാപാത്രങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് ഉര്‍വ്വശി പറയുന്നത്.

പക്ഷേ അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ പറയുന്നത് വാണിജ്യ സിനിമകളില്‍ ഇത്തരം മികച്ച വേഷങ്ങള്‍ ചെയ്തു, സിനിമയുടെ ഒരു നല്ല സമയം കളഞ്ഞുകുളിക്കുന്നു എന്ന ഒരു വിചിത്രമായ വിലയിരുത്തല്‍ എന്നെ കുറിച്ച് നടന്നതായി കേട്ടിട്ടുണ്ട്. ഒരു പ്രത്യേക ജനുസില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുളളതാണോ ഇതെന്ന് എനിക്ക് തോന്നി. ഞാന്‍ നായികയായി പോലും അഭിനയിച്ച സിനിമയല്ല മഴവില്‍ക്കാവടി, എന്നിട്ടും അതിലെ കഥാപാത്രത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഉര്‍വ്വശി പറഞ്ഞു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് ഉര്‍വ്വശിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് ഉര്‍വ്വശി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 90 കളില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ ഉര്‍വശി അന്നത്തെ നായികമാരില്‍ നിന്ന് അല്‍പം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റില്‍ ഒതുങ്ങി നില്‍ക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ നടി ധൈര്യപൂര്‍വ്വം മുന്നോട്ട് വരുകയായിരുന്നു. നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ നടി ഏറ്റെടുത്ത് സ്‌ക്രീനില്‍ കയ്യടി വാങ്ങിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് ഉര്‍വ്വശി. സൂപ്പര്‍ താരങ്ങളുടെ വിജയ സിനിമകളിലെല്ലാം നായികയായി നടി അഭിനയിച്ചു. അതേസമയം തൊണ്ണൂറുകള്‍ക്ക് ശേഷം എന്തുകൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിനറെയും നായികയായി അധികം അഭിനയിച്ചില്ല എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ എറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ഉര്‍വ്വശി പറയുന്നു. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല, കാരണം ആ സമയം അവര്‍ സൂപ്പര്‍താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുളള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്. നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ലെന്ന് നടി പറയുന്നു. എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുളള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി. അതുകൊണ്ട് തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്, എന്നും ഉര്‍വ്വശി പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top