Connect with us

വിവാഹം കേരളത്തിൽ വെച്ചായിരിക്കുമോ? മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് ബാല

Malayalam

വിവാഹം കേരളത്തിൽ വെച്ചായിരിക്കുമോ? മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് ബാല

വിവാഹം കേരളത്തിൽ വെച്ചായിരിക്കുമോ? മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് ബാല

ഏകദേശം 2015 ഓടെയാണ് ബാല – അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. . കഴിഞ്ഞ വർഷത്തോടെ ഇരുവരും വിവാഹ മോചിതർ ആയെങ്കിലും ഇപ്പോഴും ഇരുവരുടെയും കാര്യത്തിൽ സോഷ്യൽ മീഡിയ ഇടപെടലുകൾ കുറയുന്നില്ല.

കരിയറില്‍ മികച്ച നിലയില്‍ നിൽക്കുമ്പോഴായിരുന്നു ബാലയുംഅമൃതാ സുരേഷും വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു ആ വിവാഹമെന്നായിരുന്നു അമൃത പിന്നീട് പറഞ്ഞത്

നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിൽ വിവാഹ മോചിതരായ ശേഷം സോഷ്യൽ മീഡിയയിൽ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചും മറ്റും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനൊക്കെ ഫേസ്ബുക്കിൽ ഒരു ലൈവ് വീഡിയോയിലൂടെ ഏതാനും നാളുകള്‍ക്ക് മുമ്പ് ബാല മറുപടി നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ബാല. എറണാകുളം പ്രസ് ക്ലബ്ബില്‍ എത്തിയപ്പോഴാണ് അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച്‌ മാധ്യമങ്ങളോട് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ. പേടിക്കേണ്ടത് ഞാനാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. കേരളത്തിൽ വെച്ചായിരിക്കുമോ വിവാഹം എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യം ബാല കേട്ടത് കെയര്‍ഫുള്ളായിട്ടായിരിക്കുമോ വിവാഹം എന്നാണ്. കേരളത്തിലാണെങ്കിലും പുറത്താണെങ്കിലും എവിടെ വെച്ചായാലും കെയര്‍ഫുള്ളായിട്ടായിരിക്കും എന്ന് അദ്ദേഹം രസകരമായാണ് ഈ ചോദ്യത്തോട് പ്രതികരിച്ചത്.

താൻ മുൻകൈയെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻ നിര്‍ത്തി റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി തനിക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിക്കുന്നതിനായാണ് അദ്ദേഹം എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയത്. പത്തൊമ്പതാം തീയതി കോട്ടയത്ത് വച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. അമേരിക്കയില്‍ വെച്ച് നടക്കേണ്ട ചടങ്ങായിരുന്നു. പക്ഷേ കൊവിഡ് പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം തനിക്ക് നേരിട്ട് എത്തിച്ച് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സൗത്ത് ഇന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്

മലയാളത്തിലും തമിഴിലും ഒരു പോലെ സജീവമാണ് ബാല. 2019 ൽ പുരത്തിറങ്ങിയ തമ്പിയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബാലയുടെ തമിഴ് ചിത്രം. കാർത്തി , ജ്യോതിക,തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബാലയുടെ മലയാള ചിത്രമായ ബിലാലിന് വേണ്ടിയാണ്. മുരുകൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് ബാല ചിത്രത്തിൽ എത്തുന്നത്.

More in Malayalam

Trending

Recent

To Top