Malayalam
പകരം നിനക്ക് എന്ത് വേണം?’ ‘ആശാന്റെ മുഖത്തിരിക്കുന്ന ആ കറുത്ത കണ്ണട; വൈറലായി മഞ്ജുവിന്റെ പെര്‍ഫോമന്‍സ്
പകരം നിനക്ക് എന്ത് വേണം?’ ‘ആശാന്റെ മുഖത്തിരിക്കുന്ന ആ കറുത്ത കണ്ണട; വൈറലായി മഞ്ജുവിന്റെ പെര്‍ഫോമന്‍സ്
By
യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു സ്ഫടികം. ഇന്നും സിനിമാ പ്രേമികള്‍ക്കിടിയിലും യുവാക്കള്ക്കിടിയിലും ആടുതോമയും ചാക്കോ മാഷും മലയാള സിനിമയില്‍ സൃഷ്ടിച്ച ഓളം ഒന്നു വേറെ തന്നെയാണ്. ചിത്രത്തിലെ ഡയലോഗുകള്‍ എല്ലാം തന്നെ കൊച്ചു കുട്ടികള്‍ക്ക് പോലും പരിചിതമാണ്. ഇപ്പോഴിതാ ഫഌവേഴ്സ് ടെലിവിഷനിലെ ഒരു പരിപാടിയ്ക്കിടെ നടന്ന മഞ്ജു വാര്യരുടെ പെര്‍ഫോമന്‍സ് ആണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.
ഈ ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക്ക് നീ കാണിച്ചു കൊടുത്തു, പകരം നിനക്ക് എന്ത് വേണം?’ ‘ആശാന്റെ മുഖത്തിരിക്കുന്ന ആ കറുത്ത കണ്ണട.’ സ്ഫടികത്തിലെ സൂപ്പര്‍ ഹിറ്റ് സീനുകളിലൊന്നായ ഈ രംഗത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ചിത്രത്തിലെ ഒരു പാട്ട് പുനരാവിഷ്കരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ആടുതോമയായി സ്ക്രീനിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും വേദിയിലുണ്ടായിരുന്നു.
പാട്ടിനിടയില്‍ മഞ്ജു മോഹന്‍ലാലിനോട് കറുത്ത കണ്ണട ചോദിക്കുന്നത് ഈ വീഡിയോയില്‍ കാണാം. സ്റ്റേജിലുണ്ടായിരുന്ന മുകേഷും രമേഷ് പിഷാരടിയും മോഹന്‍ലാലിനോട് ആ കണ്ണട കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും രമേഷ് പിഷാരടി ആ കണ്ണട എടുത്ത് മഞ്ജുവിന് നല്‍കുകയും ചെയ്യുന്നു. പിന്നീട് ആ കൂളിങ് ഗ്ലാസ് വച്ചാണ് മഞ്ജു പാട്ട് പാടി പൂര്‍ത്തിയാക്കിയത്. തികച്ചും രസകരമായ അനുഭവമായിരുന്നു അതെന്നും ഈ പാട്ട് പാടാന്‍ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും മഞ്ജു കുറിച്ചു. മഞ്ജു തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
