News
പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By
ബോളിവുഡിന്റെ പ്രിയ നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകന് നിക് ജൊനാസുമായുള്ള വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയങ്ക ഇടയ്ക്കിടെ തന്റെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇവ വൈറലാകുകയും ചെയ്യാറുണ്ട്. എപ്പോഴും പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രിയങ്ക 2021ല്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
സണ്‍ഡേ ടൈംസിനു വേണ്ടിയുളള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഒരു ചിത്രത്തില്‍ ഷാര്‍പ് ഗ്രീന്‍ നിറത്തിലുള്ള ഔട്ട്ഫിറ്റും മറ്റൊന്നില്‍ ബ്ലാക് ഔട്ട്ഫിറ്റുമാണ് താരം ധരിച്ചിരിയ്ക്കുന്നത്.
കവര്‍ ഫോട്ടോയില്‍ ഓറഞ്ച് ഷീര്‍ ഡ്രസ്സാണ് പ്രിയങ്ക ധരിച്ചിരിയ്ക്കുന്നത്. ഹെയര്‍സ്റ്റൈലാണ് പ്രിയങ്കയ്ക്ക് വ്യത്യസ്ത ലുക്ക് നല്‍കുന്നത്. മോളി ഹേയ്ലര്‍ ആണ് സ്റ്റൈല്‍ ചെയ്തത്. ‘ദി പവര്‍ ഓഫ് പ്രിയങ്ക’ എന്ന പേരിലാണ് ഫീച്ചര്‍. ആറ് ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.
