Connect with us

അജയ് ദേവ്ഗണുമായുള്ള വിവാഹത്തെ എതിര്‍ത്തത് അച്ഛന്‍; അതിനൊരു കാരണമുണ്ടായിരുന്നു

News

അജയ് ദേവ്ഗണുമായുള്ള വിവാഹത്തെ എതിര്‍ത്തത് അച്ഛന്‍; അതിനൊരു കാരണമുണ്ടായിരുന്നു

അജയ് ദേവ്ഗണുമായുള്ള വിവാഹത്തെ എതിര്‍ത്തത് അച്ഛന്‍; അതിനൊരു കാരണമുണ്ടായിരുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് താരങ്ങളായ കാജോളും അജയ് ദേവ്ഗണും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് കാജോള്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തങ്ങളുടെ വിവാഹത്തെ ആദ്യം എതിര്‍ത്തത് തന്റെ അച്ഛനാണെന്നാണ് കാജോള്‍ പറയുന്നത്. എന്നാല്‍ അമ്മയ്ക്ക് യാതൊരു എതിര്‍പ്പുമില്ലായിരുന്നു എന്നും കജോള്‍ പറയുന്നു.

‘അച്ഛനാണ് ആദ്യം എന്റെ വിവാഹത്തെ എതിര്‍ത്തത്. കാരണം മറ്റൊന്നുമല്ല, 24മത്തെ വയസ്സില്‍ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു കരിയര്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. എന്റെ കുടുംബത്തില്‍ ആര്‍ക്കും തന്നെ പാട്രിയാര്‍ക്കി സ്വഭാവം ഉണ്ടായിരുന്നില്ല. എന്തും നേരിടാനുള്ള കഴിവ് എനിക്കുണ്ടായത് എന്റെ കുടുംബത്തില്‍ നിന്നുമാണ്’ എന്നും കാജോള്‍ പറയുന്നു. ത്രിഭംഗയാണ് കാജോളിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രേണുക ഷാഹനെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

More in News

Trending