News
മകളുടെ പിറന്നാള്‍ ഗംഭീരമാക്കി രംഭ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മകളുടെ പിറന്നാള്‍ ഗംഭീരമാക്കി രംഭ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നല്കിയതാരമാണ് രംഭ. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നടിയായിരുന്നു രംഭ. ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ച രംഭ വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകാണ് എങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്.
ഇപോഴിതാ രംഭയുടെ മകളുടെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയല്‍ തരംഗമാകുന്നത്. രംഭ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളും രംഭയ്ക്ക് ഒപ്പം ഉണ്ട്. ലാന്യ എന്ന മകള്‍ക്ക് 10 വയസ് തികഞ്ഞതിന്റെ ആഘോഷ ചിത്രങ്ങളാണ് രംഭ പങ്കുവെച്ചത്. കാനഡയിലെ വ്യവസായിയായ ഇന്ദ്രകുമാര്‍ പത്മനാതന് ആണ് രംഭയുടെ ഭര്‍ത്താവ.് മൂന്ന് മക്കളാണ് ഇരുവര്‍ക്കും.
സര്ഗമടക്കമുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് രംഭ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയുടെ സിനിമകള്‍ എല്ലാ ഭാഷകളിലും ഹിറ്റായി മാറിയിട്ടുണ്ട്. പ്രിയ നായിക തിരിച്ചുവരുമോ എന്ന് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
