Malayalam
സൂപ്പര്‍ ഗ്ലാമര്‍ ലുക്കില്‍ സാധിക വേണുഗോപാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സൂപ്പര്‍ ഗ്ലാമര്‍ ലുക്കില്‍ സാധിക വേണുഗോപാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By
സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാധികയുടേത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സാധിക സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യാമാണ്. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ എപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുള്ള സാധികയ്ക്ക് ആരാധകരും ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സും ഏറെയാണ്.
തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെയ്ക്കാറുള്ള താരം തന്റെ പുത്തന്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്. സാധിക പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിത്രം ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ലൈക്കുകളും കമന്റുമായി എത്തിയത്.
മേരാകിസ് മോഡലിങ് കമ്പനിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. സാധികയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ പ്രിയം വെളിപ്പെടുത്തുന്നുണ്ട്. നേരത്തേയും സാധിക പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സൈബറിടത്തില്‍ തരംഗമായി മാറിയിരുന്നു. മനു ശങ്കറാണ് സാധികയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് ആന്റ് മേക്കപ്പ് സ്റ്റുഡിയോ ആണ് മേക്കപ്പ്.
