Connect with us

ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു…പക്ഷെ സംഭവിച്ചത് ; വാർത്തകളോട് പ്രതികരിച്ച് അനാര്‍ക്കലി മരിക്കാര്‍

Malayalam

ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു…പക്ഷെ സംഭവിച്ചത് ; വാർത്തകളോട് പ്രതികരിച്ച് അനാര്‍ക്കലി മരിക്കാര്‍

ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു…പക്ഷെ സംഭവിച്ചത് ; വാർത്തകളോട് പ്രതികരിച്ച് അനാര്‍ക്കലി മരിക്കാര്‍

കോവിഡ് പശ്ചാത്തലത്തിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ടു നിർത്തിയത്. ഒരു വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം മുന്നാം സീസണ്‍ ഉടനെ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ആരൊക്കെയായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്ന് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച നടക്കുകയാണ്. രേഷ്മ നായർ മുതൽ ബോബി ചെമ്മണ്ണൂർ വരെ ഉണ്ട് അക്കൂട്ടത്തിൽ

ഇതിനിടെ കരിക്ക് ഫെയിം അനു കെ അനിയന്‍, റിമി ടോമി, ദിയ കൃഷ്ണ എന്നിവരുടെ പേരുകൾ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും, ഇത് വ്യാജ വർത്തയാണെന്ന് വ്യക്തമാക്കി ഇവർ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഇതാ അനാര്‍ക്കലി മരിക്കാര്‍ എത്തിയിരിക്കുകയാണ്

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം. താന്‍ ബിഗ് ബോസ് സീസണ്‍ ത്രീയിലുണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്, താന്‍ ബിഗ് ബോസിലേക്ക് ഇല്ലെന്ന് അനാര്‍ക്കലി പറയുന്നു ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ പോകുന്നില്ല. അതേസമയം ബിഗ് ബോസ് തനിക്ക് ഇഷ്ടമാണെന്നും കാണാറുണ്ടെന്നും പരദൂഷണമല്ലേയെന്നും അനാര്‍ക്കലി ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending