News
നിറവയറില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി സീരിയല്‍ നടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
നിറവയറില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി സീരിയല്‍ നടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By
അന്യഭാഷയില്‍ നിന്നും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ലത സംഗരാജു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയില്‍ എന്ന പരമ്പരയിലെ റാണിയായി ആയിരുന്നു ലത സംഗരാജു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കൊറോണക്കാലത്ത് വിവാഹിതയായ ലത കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിച്ചതും തന്റെ സന്തോഷ നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കിടാറുണ്ടായിരുന്നു.
താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തുമെന്നുള്ള കാര്യവും നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഗര്‍ഭകാലത്തും ചില യാത്രകള്‍ നടത്തിയതിന്റെ ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ചത്. ലതയും ഭര്‍ത്താവും കുടുംബാംഗങ്ങളുമെല്ലാം ചിത്രങ്ങളിലുണ്ട്.
സമാധാനമുള്ള ഇടങ്ങള്‍ എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ഫോട്ടോകളെല്ലാം തന്നെ അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കട്ടേ എന്ന ആശംസകള്‍ കമന്റായി ആരാധകരും സുഹൃത്തുക്കളുമെല്ലാം പറയുന്നുണ്ട്. ഏറെ കാലത്തെ സൗഹൃദത്തിനൊടുവില്‍ ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം. തമിഴ്നാട്ടിലെ ഹിന്ദു ആചാരപ്രകാരം ലളിതമായ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞതോടെ സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ലത.
