Connect with us

സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം, അപമാനിക്കല്‍; വീരപ്പനെ കുറിച്ചുള്ള വെബ്‌സീരിസിന് വിലക്കേര്‍പ്പെടുത്തി കോടതി

News

സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം, അപമാനിക്കല്‍; വീരപ്പനെ കുറിച്ചുള്ള വെബ്‌സീരിസിന് വിലക്കേര്‍പ്പെടുത്തി കോടതി

സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം, അപമാനിക്കല്‍; വീരപ്പനെ കുറിച്ചുള്ള വെബ്‌സീരിസിന് വിലക്കേര്‍പ്പെടുത്തി കോടതി

‘വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ്’ എന്ന പേരില്‍ റിലീസ് ആകാനിരുന്ന വെബ്‌സീരീസിന് വിലക്കേര്‍പ്പെടുത്തി കര്‍ണാടക കോടതി. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. എഎംആര്‍ മേധാവി എഎംആര്‍ രമേശ് ഒരുക്കുന്ന വെബ് സീരീസ് കെട്ടുകഥകളും വ്യാജ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നതെന്നാണ് മുത്തുലക്ഷ്മി പറയുന്നത്.

മുമ്പ് പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. സീരീസ് തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും സ്വകാര്യതയുടെ ലംഘനവുമാകുമെന്നും മുമ്പ് വീരപ്പനെ കുറിച്ചുള്ള സിനിമയ്‌ക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെന്നും മുത്തുലക്ഷ്മി പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈ സിറ്റി സിവില്‍ കോടതി മുതല്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ സിനിമ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വധി.

ഇപ്പോള്‍ വീണ്ടുമൊരു സിനിമ തന്റെ ഭര്‍ത്താവിനെ കുറിച്ച് വരുമ്പോള്‍, തന്റെ കുടുംബം നിരന്തരം അപമാനിക്കപ്പെടുകയാണെന്നാണ് മുത്തുലക്ഷ്മി പറയുന്നത്. വെബ് സീരീസിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഒടിടി, യൂട്യൂബ്, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കില്ല. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണ് കോടതി താത്കാലികമായി റിലീസിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

More in News

Trending

Recent

To Top