Connect with us

ആരവമുയര്‍ത്തി ‘മാസ്റ്റര്‍’ എത്തി, പത്ത് മാസങ്ങള്‍ക്ക് ശേഷം ആവേശത്തിമിര്‍പ്പില്‍ തിയേറ്ററുകള്‍

News

ആരവമുയര്‍ത്തി ‘മാസ്റ്റര്‍’ എത്തി, പത്ത് മാസങ്ങള്‍ക്ക് ശേഷം ആവേശത്തിമിര്‍പ്പില്‍ തിയേറ്ററുകള്‍

ആരവമുയര്‍ത്തി ‘മാസ്റ്റര്‍’ എത്തി, പത്ത് മാസങ്ങള്‍ക്ക് ശേഷം ആവേശത്തിമിര്‍പ്പില്‍ തിയേറ്ററുകള്‍

നീണ്ട പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ട്രയല്‍ റണ്‍ അടക്കം നടത്തി ആയിരുന്നു പ്രദര്‍ശനം. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക. ശുചീകരണം പൂര്‍ത്തിയാക്കി, ഒന്നിടവിട്ട സീറ്റുകള്‍ അടച്ച് കെട്ടിയാണ് കോവിഡ് കാലത്തെ പ്രദര്‍ശനം.
150 മുതല്‍ 200 തിയറ്ററുകളില്‍ വരെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

അതെ സമയം തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തുനില്‍ക്കുകയായിരുന്നു ആരാധകര്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. തിരുനെല്‍വേലി, കോയമ്ബത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്ബത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ചെന്നൈയിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വിജയ് ചിത്രം മാസ്റ്ററിലെ സുപ്രധാന സീനുകള്‍ ചോര്‍ന്നത് പേര്ക്ഷകരെയും അണിയറ പ്രവര്‍ത്തകരെയും നിരാശയിലാഴ്ത്തി. ക്ലൈമാക്‌സ് രംഗം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിതരണകാര്‍ക്കായി നടത്തിയ ഷോയില്‍ നിന്നാണ് സീനുകള്‍ ചോര്‍ന്നത്. നിര്‍മ്മാണ കമ്പനിയുടെ പരാതിയില്‍ 400 സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദേശിച്ചു. രംഗങ്ങള്‍ പ്രചരിപ്പിച്ചവരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മാസ്റ്റര്‍ റിലീസ് ചെയ്യാത്ത ഇടത്തരം തിയറ്ററുകളില്‍ വരുന്ന ആഴ്ച മാത്രമെ റിലീസ് ഉണ്ടാകൂ. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ മലയാള സിനിമകള്‍ വരുന്ന ആഴ്ച മുതല്‍ മുന്‍ഗണനാ ക്രമത്തില്‍ റിലീസിനെത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ 11 മലയാള സിനിമകളുടെ റിലീസ് ക്രമം സിനിമ സംഘടനകള്‍ തയ്യാറാക്കി വരികയാണ്. ഫെബ്രുവരി പകുതിയോടെ മമ്മൂട്ടി ചിത്രം വണ്‍, മാര്‍ച്ച് 26ന് മരക്കാര്‍. മൂന്ന് മാസത്തിനകം കാര്യങ്ങള്‍ പഴയപടിയാകുമെന്നാണ് സിനിമ മേഖലയുടെ പ്രതീക്ഷ. മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ്, ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാര്‍ച്ച് വരെ നീട്ടി. സിനിമ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങി.

തിയറ്റര്‍ ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കേണ്ട കുടിശ്ശിക കൊടുത്ത് തീര്‍ക്കാനും ഫിലിം ചേമ്പര്‍ യോഗത്തില്‍ സമയപരിധി നിശ്ചയിച്ചിരുന്നു. സിനിമ മേഖലയെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടില്‍ മലയാള സിനിമാ താരങ്ങള്‍ ഒന്നടങ്കം നന്ദി അറിയിച്ചിരുന്നു. ജനുവരി 5ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടില്‍ സിനിമ സംഘടനകള്‍ ഉറച്ച് നിന്നതോടെയാണ് തുറക്കല്‍ തീരുമാനം വൈകിയത്.

More in News

Trending

Recent

To Top