News
പരിചയമില്ലാത്ത നമ്പരില്‍ നിന്ന് യുവതിയുടെ നഗ്ന വീഡിയോ കോള്‍; പരാതിയുമായി യുവകലാകാരന്
പരിചയമില്ലാത്ത നമ്പരില്‍ നിന്ന് യുവതിയുടെ നഗ്ന വീഡിയോ കോള്‍; പരാതിയുമായി യുവകലാകാരന്
By
യുവകലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി. പരിചയമില്ലാത്ത നമ്പരില്‍ നിന്ന് ഒരു യുവതി വീഡിയോ കോള്‍ ചെയ്ത് നഗ്നത കാട്ടി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് ഇയാള്‍ പറയുന്നത്. സിനിമസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ യുവകലാകാരനാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ചങ്ങരംകുളം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് യുവാവിന് വീഡിയോ കോള്‍ വരുന്നത്. ഇത് അറ്റന്‍ഡ് ചെയ്തപ്പോള്‍ മറുവശത്ത് ഉണ്ടായിരുന്ന യുവതി തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും ചാറ്റിംങിന് ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് വീഡിയോ കോള്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പണം വേണമെന്നും ആവശ്യപ്പെട്ടു. 5000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും യുവതി മെസ്സേജ് അയച്ചുവെന്നും യുവാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
