Malayalam
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പോലും വന്ന അവസരങ്ങള്‍ വേണ്ടെന്ന് വെച്ചത്ത് ആ കാരണത്താല്‍; മടുപ്പ് തോന്നിയെന്നും താരം
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പോലും വന്ന അവസരങ്ങള്‍ വേണ്ടെന്ന് വെച്ചത്ത് ആ കാരണത്താല്‍; മടുപ്പ് തോന്നിയെന്നും താരം
By
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം എത്താന്‍ റോമയ്ക്കായിരുന്നു. തെലുങ്കിലും തമിഴിലും തന്റെ കഴിവ് തെളിച്ച ശേഷമാണ് മലയാളത്തിലേയ്ക്ക് റോമ എത്തുന്നത്. 2006 ല്‍ മലയാള സിനിമയില്‍ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വര്‍ഷത്തെ ഇടവേളകള്‍ എടുത്തിട്ടാണ് രണ്ടു ചിത്രത്തില്‍ കൂടി അഭിനയിച്ചത്. പിന്നീട് കുറെ നാള് താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ് റോമ.
നോട്ട്ബുക്ക്, ജൂലൈ 4, ചോക്ലറ്റ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ റോമയുടെ ഇടവേള ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റോമ. സിനിമയില്‍ തന്നെ തേടി എപ്പോഴും സ്ഥിരം വേഷങ്ങള്‍ മാത്രം ആണ് എത്തിയിരുന്നത്. അച്ചായത്തി, ഗ്ലാമര്‍ കാമുകി വേഷങ്ങള്‍ ആണ് താന്‍ അഭിനയിച്ചവയില്‍ കൂടുതല്‍. ഒരേ കാറ്റഗറിയില്‍ ഉള്ള വേഷങ്ങള്‍ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നപ്പോള്‍ മടുപ്പ് തോന്നിയെന്നും അത് കൊണ്ടാണ് ഒരു ഇടവേള എടുത്ത് സിനിമയില്‍ നിന്നും മാറി നിന്നതെന്നുമാണ് ഒരു അഭിമുഖത്തില്‍ റോമ പറഞ്ഞത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പോലും അഭിനയിക്കാന്‍ ലഭിച്ച അവസരങ്ങള്‍ താന്‍ നിഷേധിച്ചുവെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോട് നോ പറഞ്ഞതെന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ റോമ തന്റെ ക്വാറന്റെന് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരം ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് റോമ തന്റെ പേരിന് ചെറിയൊരു മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ തന്റെ പേരിനൊപ്പം ഒരു എച്ച് കൂടി ചേര്‍ത്തായിരുന്നു മാറ്റം. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്ന താരം സംഖ്യാ ശാസ്ത്രപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. കൂടാതെ ജ്യോതിഷം, വാസ്തു എന്നിവയും പഠന വിഷയമാക്കുകയായിരുന്നു. ഈ പഠനത്തിലൂടെ പേരിലെ ഓരോ അക്ഷരത്തിനും സംഖ്യകള്‍ക്കും വിലയുണ്ടെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് സ്വന്തം പേരിലും നടി തിരുത്തല്‍ വരുത്തുകയായിരുന്നു. ഇത്തരം പേരുമാറ്റല്‍ ബോളിവുഡ് മേഖലകളിലടക്കം സജീവമാണെന്നും താരം പറയുന്നു.
