News
‘മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്’; പുതിയ സന്തോഷ വാര്‍ത്ത പങ്കിട്ട് കാളിദാസ്
‘മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്’; പുതിയ സന്തോഷ വാര്‍ത്ത പങ്കിട്ട് കാളിദാസ്
കാളിദാസന്റെ പുത്തന്‍ ചിത്രമായ ‘പാവ കഥൈകളി’ലെ അഭിനയം താരത്തിന് ഏറെ ആരാധകരെയാണ് സമ്മാനിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ കാളിദാസന്‍ പുതിയ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്.
വിജയുടെ കട്ടഫാനായി കാളിദാസ് സ്റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും വിജയെ അനുകരിക്കാറുണ്ട്. ഇപ്പോഴിതാ പ്രിയതാരത്തെ നേരില്‍ കണ്ട്, കുറച്ചു സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സന്തോഷത്തിലാണ് കാളിദാസ്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കാളിദാസ് പങ്കുവച്ചത്. വെറും സന്ദര്‍ശനമാണോ അതോ വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ട് സംബന്ധിച്ച ചര്‍ച്ചയാണോ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
നിരവധി ആരാധകാരാണ് സംശയവും ചോദിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനൊപ്പം കാളിദാസ് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമാകുന്നുണ്ട്. കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടില്ലെന്ന് നിങ്ങള്‍ കരുതുമ്പോള്‍ ഇത്രയും സമയം ചിലവഴിച്ചതിനും അതിനുള്ള പ്രയത്‌നത്തിനും നന്ദി, വിജയ് സാര്‍. എന്നെ സംബന്ധിച്ച് ഇത് ഏറെ മൂല്യമുള്ളതാണ്’, എന്നാണ് കാളിദാസ് കുറിച്ചത്. ‘മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്’ എന്നും കാളിദാസ് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
