Malayalam
എന്റെ കോസ്റ്റ്യൂമിനും മേക്കപ്പിനും പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു, ആ പാട്ടിനുവേണ്ടി നയന്‍താര ചെയ്തത്
എന്റെ കോസ്റ്റ്യൂമിനും മേക്കപ്പിനും പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു, ആ പാട്ടിനുവേണ്ടി നയന്‍താര ചെയ്തത്
ബാലതാരമായി നയന്താരയ്ക്കൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ച താരമാണ് അനിഘ സുരേന്ദ്രന്. ഭാസ്കര്‍ ദി റാസ്കല്‍ സിനിമയിലെ ‘ഐ ലവ് യു മമ്മി’ എന്ന പാട്ടില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്നെ കൂടെക്കൊണ്ട് നടന്ന് നയന്‍താര കാര്യങ്ങളെല്ലാം പറഞ്ഞുതരുമായിരുവെന്നും പാട്ട് പാടി സിങ്ക് ആയി അഭിനയിക്കാന്‍ കഴിഞ്ഞത് നയന്‍താര ഉണ്ടായതുകൊണ്ടാണെന്നുമാണ് അനിഖ പറയുന്നത്.
തനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ടെന്‍ഷന്‍ മാറാനായി നയന്‍താര വലിയ രീതിയില്‍ സഹായിച്ചു. ഓരോ ഷോട്ടും ഓക്കെ ആകുമ്പോള്‍ ഓരോ ചോക്ലേറ്റ് എന്നായിരുന്നു മാം അന്ന് പറഞ്ഞിരുന്നത്. സിനിമയിലെ എന്റെ കോസ്റ്റ്യൂം മേക്കപ്പ് എല്ലാത്തിനും മാമിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു എന്നും അനിഖ പറയുന്നു. ഭാസ്കര്‍ ദി റാസ്കലിന് ശേഷം നാനും റൗഡി താന്‍ എന്ന ചിത്രത്തിലും അനിഖയും നയന്‍താരയും ഒരുമിച്ചഭിനയിച്ചിരുന്നു.
about nayanthara
