Malayalam
ഇത് എന്റെ കുട്ടിവേലു; കുഞ്ഞിനെ പരിചയപ്പെടുത്തി മുക്ത, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഇത് എന്റെ കുട്ടിവേലു; കുഞ്ഞിനെ പരിചയപ്പെടുത്തി മുക്ത, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
കൂടത്തായി എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം തമിഴില്‍ അരങ്ങേറിയ വിവരം മുക്ത ആരാധകരെ അറിയിച്ചിരുന്നു. പുതു വര്‍ഷത്തില്‍ മുക്ത നിറവയറുമായി നില്ക്കുന്ന ഒരു ഫോട്ടോ പങ്ക് വെച്ചാണ് പുത്തന്‍ വിശേഷം മുക്ത അറിയിച്ചത്. വേലു നാച്ചിയാര്‍ ആണ് തന്റെ പുതിയ പ്രോജക്റ്റ് എന്നും വിജയ് ടിവിയിലൂടെ ആകും സംപ്രേക്ഷണം ചെയ്യുക, എല്ലാവരുടെയും പിന്തുണ വേണം എന്നും മുക്ത പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് എന്റെ കുട്ടി വേലു എന്ന ക്യാപ്ഷനോടെ പുത്തന്‍ വീഡിയോ താരം പങ്കുവെച്ചത്. കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുന്നതും വീഡിയോയില്‍ കാണാം. പുതിയ സീരിയലില്‍ മുക്തയുടെ മകന് കുട്ടിവേലുവായി അഭിനയിക്കുന്ന ബേബി അനന്യയാണ് മുക്തയുടെ കയ്യില്‍.
ഫ്ലവേഴ്സില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കൂടത്തായി അവസാനിച്ചപ്പോള്‍ ഡോളിയായി വേഷമിട്ട മുക്ത സോഷ്യല്‍ മീഡിയ വഴി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അഭിനയത്തില്‍ നിന്നും എടുത്ത ഇടവേള അവസാനിപ്പിച്ചാണ് കൂടത്തായിയിലൂടെ മുക്ത തിരിച്ചെത്തിയത്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ആയി താന്‍ എത്തും എന്ന് മുക്ത പറഞ്ഞിരുന്നു. കൂടത്തായി അവസാനിച്ച ശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം.
