Connect with us

പലവിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നു, തന്നെ മാറ്റി നായികയായ പ്രിയ വാര്യറെ പിന്നെ കണ്ടിട്ടേയില്ല

Malayalam

പലവിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നു, തന്നെ മാറ്റി നായികയായ പ്രിയ വാര്യറെ പിന്നെ കണ്ടിട്ടേയില്ല

പലവിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നു, തന്നെ മാറ്റി നായികയായ പ്രിയ വാര്യറെ പിന്നെ കണ്ടിട്ടേയില്ല

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറപ്പെട്ട താരമാണ് നൂറിന്‍ ഷെരീഫ്. ഒരു അഡാര്‍ ലവ് ഏറെ ശ്രദ്ധിക്കപ്പെട്ട ശേഷം നിരവധി വേഷങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. തിരക്കിനിടയിലും തന്റെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കിടുന്ന താരം സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. നിരവധി പേരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്നത്. അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയായിരുന്നു. എന്നാല്‍ പ്രിയ വാര്യര്‍ അപ്രതീക്ഷിതമായി വൈറലായതോടെ നൂറിനെ നായകാ സ്ഥാനത്ത് നിന്ന് മാറ്റി പകരം പ്രിയയെ നായികയായി നിശ്ചയിക്കുകയായിരുന്നു. നൂറിന്‍ ഉപനായികയായതോടെ ചിത്രത്തിന്റെ തിരക്കഥയടക്കം മാറ്റേണ്ടിയും വന്നിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഡാര്‍ ലവ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നൂറിന്‍ ഷെരീഫ്.

താന്‍ വളരെ സെന്‍സറ്റീവാണെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും കരഞ്ഞ് പോകുമെന്നുമാണ് നൂറിന്‍ പറയുന്നത്. വലിയ കാര്യങ്ങള്‍ പലതും അവഗണിച്ചെന്ന് വരും. നൃത്തമാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. ‘അഡാര്‍ ലവ് എന്ന സിനിമയിലായിരുന്നു ആദ്യം നായികയായി ചാന്‍സ് കിട്ടിയത്. പിന്നീട് പല കാരണങ്ങളാലും അതില്‍ ഉപനായികയാകേണ്ടി വന്നു. നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് സംവിധായകന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നത്്. എനിക്കന്ന് പതിനെട്ട് വയസ്സേയുള്ളൂ. ഏറ്റവും കൂടുതല്‍ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതില്‍ നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് ഞാന്‍ നേരില്‍ കണ്ടിട്ടില്ല. റോഷനെ ഒന്നുരണ്ടു തവണ കണ്ടു. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്”എന്നും നൂറിന്‍ പറയുന്നു. സിനിമയെ മറ്റൊരു കണ്ണില്‍ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോള്‍ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നത് കാണുമ്പോള്‍ തനിക്കും അഭിമാനമുണ്ടെന്നും അതേസമയം, ബന്ധുക്കളില്‍ ചിലര്‍ക്ക് ഇപ്പോഴും സിനിമയെന്നാല്‍ എന്തോ വലിയ തെറ്റാണെന്ന വിചാരമാണെന്നും താരം പറയുന്നു. ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ടെന്നും എന്നാല്‍ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണെന്നും നൂറിന്‍ കൂട്ടിച്ചേര്‍ത്തു.

മരട് 357 ആണ് റിലീസിനായി കാത്തിരിക്കുന്ന നൂറിന്റെ അടുത്ത ചിത്രം. ജിനി എന്ന കഥാപാത്രത്തെയാണ് നൂറിന്‍ അവതരിപ്പിക്കുന്നത്. സീനിയര്‍ നിര്‍മ്മാതാവും, സീനിയര്‍ സംവിധായകനും സീനിയര്‍ താരങ്ങളും ഉള്ള ഒരു ഒരു ടീമിനൊപ്പം താനാദ്യമാണെന്നും നൂറിന്‍ പറഞ്ഞു. നൂറിന്റെ തെലുങ്ക് ചിത്രമായ ‘ഊലാല ഊലാല’ യിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യപ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസര്‍ വന്നപ്പോള്‍ അതിലുള്ള ഹോട്ട് രംഗങ്ങളില്‍ ഉള്ളത് താനാണെന്ന് പലരും തെറ്റിദ്ധരിച്ചുവെന്നും അത് പിന്നീട് ചര്‍ച്ചയായി എന്നും നൂറിന്‍ പറയുന്നു. ഭാഷ ഏതായാലും ഞാനൊരു ബൗണ്ടറി ലൈന്‍ വച്ചിട്ടുണ്ട്. അത് വിട്ടുള്ള ഗ്ലാമര്‍ ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നും നൂറിന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ താരം ഒരു പബ്ലിക് ഫിഗറായത് കൊണ്ടാവും കൊച്ച് കൊച്ച കാര്യങ്ങള്‍ക്ക് പോലും വലിയ വാര്‍ത്തയാകുന്നത്. ഒരു ഡോക്ടറുടെയും ഒരു ആക്ടറുടെയും കാര്യമെടുത്ത് നോക്കുകയാണെങ്കില്‍, ഡോക്ടര്‍ക്ക് ഒരു പ്രശ്‌നമുണ്ടായാലും കൂടുതല്‍ ചര്‍ച്ചയാകുന്നത് ആക്ടറുടെ പ്രശ്‌നമായിരിക്കും എന്നും നൂറിന്‍ പറയുന്നു.


More in Malayalam

Trending

Recent

To Top