Malayalam
‘രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്’ പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി ദിലീപ്
‘രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്’ പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി ദിലീപ്
ചരിത്രം തിരുത്തി കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നിരവധി പേരായിരുന്നു അഭിനന്ദനങ്ങളുമായി എത്തിയത്.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ദിലീപ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാന്‍ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയന് സാറിനും മറ്റു പുതിയ മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് ദിലീപ് കുറിച്ചത്.
നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. ‘പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും.
സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹന്‍ലാല്‍’ എന്നാണ് അദ്ദേഹം കുറിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. പ്രമുഖ കലാകാരന്മാര് ഒരുക്കിയ കലാവിരുന്നും ആശംസകളും കോര്‍ത്തിണക്കി സംവിധായകന് ടി.കെ.രാജീവ് കുമാര്‍ ചിട്ടപ്പെടുത്തിയ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. അഞ്ഞൂറ് പേര് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇരുന്നൂറു പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയുള്ളൂ.
