Connect with us

‘ഊതി പെരുപ്പിക്കാന്‍ ഇതെന്താ ബലൂണ്‍ ആണോ’; വേണ്ടാതീനം കാണിച്ചാല്‍ ഇതു പോലിരിക്കും, ചൂടുപിടിച്ച ചര്‍ച്ചയായി ശ്രീജയുടെ പോസ്റ്റ്

Malayalam

‘ഊതി പെരുപ്പിക്കാന്‍ ഇതെന്താ ബലൂണ്‍ ആണോ’; വേണ്ടാതീനം കാണിച്ചാല്‍ ഇതു പോലിരിക്കും, ചൂടുപിടിച്ച ചര്‍ച്ചയായി ശ്രീജയുടെ പോസ്റ്റ്

‘ഊതി പെരുപ്പിക്കാന്‍ ഇതെന്താ ബലൂണ്‍ ആണോ’; വേണ്ടാതീനം കാണിച്ചാല്‍ ഇതു പോലിരിക്കും, ചൂടുപിടിച്ച ചര്‍ച്ചയായി ശ്രീജയുടെ പോസ്റ്റ്

രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് അശ്വതി ശ്രീകാന്ത്. തന്റെ ചിത്രത്തിന് ഒരാള്‍ ഇട്ട അശ്ലീല കമന്റിന് തക്കതാട മറുപടി നല്‍കിയ അശ്വതിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒ പ്പം ഈ വിഷയം ഏറെ ചര്‍ച്ചയാകപ്പെടുകയും ചെയ്തിരുന്നു. താരങ്ങളും ആരാധകരുമെല്ലാം അശ്വതിയുടെ കമന്റിന് പിന്തുണ അറിയിച്ചെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ അശ്ളീല കമന്റ് ഇട്ട വ്യക്തി മാപ്പു പറഞ്ഞുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തു.

എന്നാല്‍ പ്രശ്‌നം അവിടെ കൊണ്ട് ഒന്നും അവസാനിച്ചില്ല. പിന്നെയും ഇതേ ചൊല്ലി നിരവധി പോസ്റ്റുകളും ചര്‍ച്ചകളും നടക്കുകയും ഉണ്ടായി. ഇതിനിടയിലാണ് നടിയും അവതാരകയും ആയ ശ്രീജ നായര്‍ പങ്കിട്ട വാക്കുകള്‍ ചര്‍ച്ചയ്ക്ക് വഴി വച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു
ശ്രീജയുടെ പോസ്റ്റ്.

‘അതെ… ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്. വേണ്ടാതീനം കാണിച്ചാല്‍ വീട്ടിലിരിക്കുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ള പെണ്ണുങ്ങള്‍ തുമ്മി തുമ്മി പണ്ടാരമടങ്ങും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല, ഊതി പെരുപ്പിക്കാന്‍ ഇതെന്താ ബലൂണ്‍ ആണോ’ എന്ന ക്യാപ്ഷ്യനോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തക നസീമ പങ്കിട്ട പോസ്റ്റ് ശ്രീജ പങ്ക് വച്ചത്.

എന്നാല്‍ പോസ്റ്റ് മനസ്സിലാക്കാതെ ചിലര്‍ അശ്വതിക്ക് എതിരെയും, നസീമയെ അനുകൂലിച്ചും എത്തുകയുണ്ടായി. മറ്റുചിലര്‍ ആകട്ടെ, അശ്വതിയെ ശ്രീജ വിമര്‍ശിച്ചതാണ് എന്ന് കരുതി ശ്രീജക്ക് എതിരെ ശബ്ദം ഉയര്‍ത്താനും തുടങ്ങി. ഏറ്റവും ഒടുവില്‍ താന്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി വായിച്ചു മനസിലാക്കണം എന്ന് അഭിപ്രായപെട്ടുകൊണ്ട് ശ്രീജ കമന്റ് ചെയ്തതൊടെയാണ് ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് തന്നെ സോഷ്യല്‍ മീഡിയ സാക്ഷിയായത്.

‘ഈ പോസ്റ്റിട്ടവള്‍ നഹാബിന്റെ ഭാര്യയാണ്’.. ഭര്‍ത്താവിനെ കണ്ടം വഴി ഓടിച്ചതിലുള്ള മനോവിഷമം കൊണ്ട് ആ സ്ത്രീ ഇട്ട പോസ്റ്റാണ് എന്ന് തുടങ്ങി നിരവധി കമന്റുകള്‍ ആണ് ശ്രീജയുടെ പോസ്റ്റിനു ലഭിക്കുന്നത്.

എന്ത് കണ്ടിട്ടാണോ എന്തോ ആ പോത്തന്‍ കമന്റടിക്കാന്‍ പോയത്. എന്നൊരാള്‍ ചോദിക്കുമ്പോള്‍ ‘നോക്കെത്താ ദൂരത്തിലെ കണ്ണട വച്ച് നോക്കിക്കാണും. അല്ലാതെ ആ ഫോട്ടോയില്‍ ഞാന്‍ നോക്കിയിട്ട് ഒന്നും കണ്ടില്ല. അതുമല്ല എങ്കില്‍ ഈ വിദ്വാന്‍ എല്ലാ സ്ത്രീകള്‍ക്കും ഫോട്ടോ നോക്കാതെ കൊടുക്കുന്ന കോപ്പി പേസ്റ്റ് കമന്റാകും ഇത്’ എന്ന മറുപടിയാണ് ശ്രീജ നല്‍കിയത്.

അതെന്തിനാ പെണ്ണിന് ഉള്ളത് ഷോള്‍ കൊണ്ട് മറക്കണം എന്ന് നിര്‍ബന്ധമുണ്ടോ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുമ്പോള്‍,’എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പാന്റിന്റെ മുന്നില്‍ ഒരു ഷോള്‍ ഒക്കെ ആകാം. മിനിമം ഒരു കര്‍ച്ചീഫ് എങ്കിലും. പെണ്ണുങ്ങളുടെ സ്വകാര്യ ഭാഗങ്ങളും ആണുങ്ങളുടെ സ്വകാര്യ ഭാഗങ്ങളും ഒരേ രീതിയില്‍ കാണേണ്ടവയാണല്ലോ’, എന്ന മറുപടിയാണ് ശ്രീജ നല്‍കിയത്.

എന്നാല്‍ ഇതിന്റെ ഒക്കെ ഇടയില്‍ ശ്രീജയുടെ മറുപടി കണ്ടിട്ടും മനസിലാകാത്ത ചിലര്‍, നടിക്കെതിരെ വിമര്‍ശനവും നടത്തുന്നുണ്ട്. എന്നാല്‍ അപ്പോഴൊക്കെ പോസ്റ്റ് ഒന്നുകൂടി വായിച്ചു മനസ്സിലാക്കിയ ശേഷം സംസാരിക്കാന്‍ വരാന്‍ ആണ് ശ്രീജ വിനയപൂര്‍വ്വം ആവര്‍ത്തിക്കുന്നത്.

‘സൂപ്പര്‍ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്’, എന്നായിരുന്നു അശ്വതി അശ്ളീല കമന്റിന് അശ്വതി നല്‍കിയ മറുപടി. താരങ്ങളടക്കം നിരവധി പേരാണ് അശ്വതിയ്ക്ക് കൈയ്യടിയുമായി രംഗത്ത് വന്നത്.

അശ്വതി ശ്രീകാന്തിന് അശ്ലീല ചുവയോടെ കമന്റ് ചെയ്ത യുവാവ് നടിയോട് മാപ്പ് ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് മാപ്പപേക്ഷിച്ചു കൊണ്ട് യുവാവ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളുടെ പോസ്റ്റിനു നേരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെ അയാള്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

‘പബ്ലിക്ക് പ്രോപ്പര്‍ട്ടിയായാണ് പലരും നമ്മളെ കാണാറുള്ളത്. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കരമായിട്ട് സങ്കടം വരുമായിരുന്നു. ആരും കാണല്ലേയെന്നോര്‍ത്ത് പെട്ടെന്ന് കമന്റ് ഡിലീറ്റ് ചെയ്യ്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമായിരുന്നു. ആരോടും പറയാന്‍ ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയാണ് ഇപ്പോള്‍ നമ്മള്‍ക്ക് അതിനോട് വേറൊരു അപ്രോച്ച് വന്നത്. ഞാനെന്തിന് നാണിക്കണം, ഞാനല്ല ഇതിനകത്ത് ചൂളി നില്‍ക്കേണ്ടത്’, എന്ന് അശ്വതി പ്രതികരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top